ഏഷ്യൻ ഗെയിംസ് യു.എ.ഇക്ക് അഞ്ച് മെഡൽ നേട്ടം
രണ്ട് സ്വർണവും മൂന്ന് വെള്ളിയുമാണ് ഒരു മണിക്കൂർ ഇടവേളയിൽ യു.എ.ഇ കായികതാരങ്ങൾ കരസ്ഥമാക്കിയത്
Update: 2018-08-25 01:59 GMT
ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്നലെ യു.എ.ഇക്ക് അഞ്ച് മെഡൽ. രണ്ട് സ്വർണവും മൂന്ന് വെള്ളിയുമാണ് ഒരു മണിക്കൂർ ഇടവേളയിൽ യു.എ.ഇ കായികതാരങ്ങൾ കരസ്ഥമാക്കിയത്.
ജെറ്റ് സ്കീയിൽ അലി ആൽ അൻജവിയാണ് രാജ്യത്തിന് വേണ്ടി ആദ്യ സ്വർണം നേടിയത്. ശേഷം 49 കിലോ ജ്യു ജിത്സുവിൽ മഹ്റ ആൽ ഹനാഇ വെള്ളി നേടി. ഫൈനലിൽ കേമ്പാഡിയയുടെ ജെസ്സ ഖാനാണ് മെഹ്റയെ തോൽപിച്ചത്. 56 കിലോ ജ്യു ജിത്സു ഫൈനലിൽ യു.എ.ഇ താരങ്ങൾ തമ്മിലായിരുന്നു മത്സരമെന്നതിനാൽ സ്വർണവും വെള്ളിയും നേടാൻ സാധിച്ചു. ഖാലിദ് ഇസ്കന്ദർ ആൽ ബലൂഷിയെ തോൽപിച്ച് ഹമദ് നവാദ് ആണ് സ്വർണം നേടിയത്. ഹമദിെൻറ 18ാം പിറന്നാൾ കൂടിയായിരുന്നു വെള്ളിയാഴ്ച.
69 കിലോ ജ്യൂ ജിത്സുവിൽ താലിബ് ആൽ കിർബി വെള്ളി നേടി. കിർഗിസ്താെൻറ ടോറോകാൻ ബഗിൻബയിയാണ് ഇൗ ഇനത്തിൽ സ്വർണം നേടിയത്.