മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍; റൊണാള്‍ഡോയും സലാഹും പിന്നില്‍
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ച് അര്‍ഹനായി
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ച് അര്‍ഹനായി. റയല്‍ മാഡ്രിഡില്‍ നിന്നും ഈ വര്‍ഷം യുവന്റന്‍സിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റോണാള്‍ഡോ, ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് എന്നിവരെ മറികടന്നാണ് ക്രൊയേഷ്യന്‍ ടീമിന്റെ നായകന്‍ കൂടിയായ മോഡ്രിച്ച് മികച്ച താരമായത്.
ഈ വർഷം റഷ്യയിൽ നടന്ന ലോകകപ്പിൽ ഫൈനലിലെത്തിയ ക്രൊയേഷ്യൻ ടീമിന്റെ നായകനായിരുന്നു 32കാരനായ ലൂക്ക മോഡ്രിച്ച്. ക്രിസ്റ്റ്യനോ റോണോള്‍ഡോയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളി പുരസ്കാരം നേടിയത് അവിശ്വസനീയമായി തോന്നുന്നുവെന്ന് മോഡ്രിച്ച് പ്രതികരിച്ചു. മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും മോഡ്രിച്ചിനാണ്.
സീസണിലെ മികച്ച സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. റയല്‍ മാഡ്രിഡ് ക്യാപ്റ്റ്യന്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്ററായും റയലിന്റെ തന്നെ കെയ്‍ലര്‍ നവാസ് മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.