നവ കേരള നിർമ്മിതിക്കായി ഒന്നര ലക്ഷം നൽകി ഏഷ്യൻ വെങ്കല മെഡൽ ജേതാവ് സീമ പുനിയ 

Update: 2018-08-31 11:19 GMT
Advertising

ഏഷ്യൻ ഗെയിംസിൽ ഡിസ്കസ് ത്രോ വിഭാഗത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ സീമ പുനിയ ഒന്നര ലക്ഷം രൂപ കേരളത്തിന്റെ പുനർനിർമ്മിതിക്കായി നൽകും. 2014ൽ സ്വർണ്ണം നേടിയിരുന്ന സീമ തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ദൂരമായ 62.26 കൈവരിച്ചാണ് വെങ്കലം നേടിയത്. സഹതാരങ്ങളോടും കേരളത്തിനായി പണം സംഭാവന ചെയ്യാൻ താൻ പറഞ്ഞതായും സീമ പറയുന്നു. പോക്കറ്റ് മണിയായ 700 ഡോളറിനൊപ്പം ഒരു ലക്ഷം രൂപ കൂടുതലുമാണ് സീമ കേരളത്തിന് നൽകുന്നത്.


ഗെയിംസിന് ശേഷം കേരളത്തിലേക്ക് വന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായ ശേഷം മാത്രമേ കാൽ എല്ലിലെ പരിക്കിനായുള്ള ചികിത്സ പോലും തേടുകയുള്ളുവെന്ന് ഹരിയാനയിൽ നിന്നുള്ള സീമ പുനിയ പറയുന്നു. 2014 ഏഷ്യൻ ഗെയിംസിൽ സീമയെ സ്വർണ്ണത്തിന് അർഹയാക്കിയ ത്രോയായ 61.03 മീറ്ററിനെക്കാളും വലുതായിരുന്നു ഇത്തവണത്തെ പ്രകടനം. 65.12 മീറ്റർ ദൂരമെറിഞ്ഞ ചൈനയുടെ ഷെങ് യാങിനാണ് സ്വർണ്ണം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് സ്വർണ്ണം ഉൾപ്പടെ നാല് കോമൺവെൽത്ത്
ഗെയിംസ് മെഡലുകൾ സീമ സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ റിയോ ഒളിമ്പിക്സിൽ തന്റെ കരിയറിലെത്തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു സീമ കാഴ്ച വച്ചത്. താൻ മികച്ച ഫോമിലല്ല എന്ന് പറഞ്ഞ സീമ ടോക്യോ കോമൺവെൽത്ത് ഗെയിംസിനുള്ള തന്റെ പ്രതീക്ഷകളും പങ്ക് വച്ചു.

Tags:    

Similar News