ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണ പ്രതീക്ഷയുമായി ഇന്ത്യ
ബോക്‌സിങ്ങ് 49 ലൈറ്റ് ഫ്‌ളൈ വിഭാഗത്തില്‍ അമിത് കുമാര്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഉസ്‌ബെകിസ്താന്‍ താരത്തെ നേരിടും. ഉച്ചക്കാണ് മത്സരം.
Update: 2018-09-01 01:36 GMT
ഏഷ്യന്‍ ഗെയിംസിന്റെ പതിനാലാം ദിനം സുവര്‍ണ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും. ബോക്‌സിങ്ങ് 49 ലൈറ്റ് ഫ്‌ളൈ വിഭാഗത്തില്‍ അമിത് കുമാര്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഉസ്‌ബെകിസ്താന്‍ താരത്തെ നേരിടും. ഉച്ചക്കാണ് മത്സരം.
സ്‌ക്വാഷ് വനിതാ ടീം ഫൈനലില്‍ ഇന്ത്യക്ക് ഹോങ്കോങ്ങ് ആണ് എതിരാളി. മലയാളി താരം സുനൈന കുരുവിള, ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. പുരുഷ ഹോക്കിയില്‍ വെങ്കലം ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്താനെ നേരിടും. വൈകീട്ട് നാല് മണിക്കാണ് മത്സരം. നിലവില്‍ 13 സ്വര്‍ണമുള്‍പ്പെടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 118 സ്വര്‍ണമുള്ള ചൈനയാണ് ഒന്നാമത്.