പരിശീലനത്തിനും മത്സരങ്ങള്‍ക്കും പണമില്ലാതെ സജന്‍ പ്രകാശ്

കേരള പൊലീസില്‍ ജോലിയുണ്ടെങ്കിലും പരിശീലനത്തിനായി അവധിയെടുത്തതിനാല്‍ ശമ്പളമില്ല. 

Update: 2018-09-21 02:33 GMT
Advertising

നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡലുകള്‍ നീന്തിയെടുക്കുമ്പോഴും പരിശീലനത്തിനും മത്സരങ്ങള്‍ക്കും പണം കണ്ടെത്താനാകാതെ മലയാളി താരം സജന്‍ പ്രകാശ്. കേരള പൊലീസില്‍ ജോലിയുണ്ടെങ്കിലും പരിശീലനത്തിനായി അവധിയെടുത്തതിനാല്‍ ശമ്പളമില്ല. സജന്‍ പ്രകാശിന്റെ ശമ്പളക്കാര്യത്തില്‍ അനുകൂല തീരുമാനത്തിനായി ആഭ്യന്തരവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉറപ്പ്.

Full View

ദേശീയ ഗെയിംസിലെ സ്വര്‍ണ വേട്ടക്ക് പ്രതിഫലമായി സാജര്‍ പ്രകാശിന് സര്‍ക്കാര്‍ പൊലീസില്‍ സി.ഐ റാങ്കില്‍ ജോലി നല്‍കിയിരുന്നു. ജോലിയില്‍ പ്രവേശിച്ച ശേഷം പരിശീലനത്തിനായി അവധിയെടുത്തു. ശമ്പളത്തോടെ അവധി അനുവദിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും 21 മാസമായിട്ടും നയാ പൈസ കിട്ടിയില്ല. അടുത്ത ഒളിമ്പിക്സ് ലക്ഷ്യമിട്ട് ബംഗളൂരുവിലും വിദേശ രാജ്യങ്ങളിലുമായി പരിശീലനത്തിലും മത്സരങ്ങളിലും മുഴുകിയിരിക്കുന്ന സജനെ തളര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്.

സീനിയര്‍ നാഷണല്‍ നീന്തല്‍ മത്സരങ്ങള്‍ക്കിടെ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ അതിഥിയായെത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ സാജനും അമ്മയും മുന്‍ അത്‌ലറ്റിക് താരവുമായ ഷാന്റിമോളും നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചു. അനുകൂലമാണ് അദ്ദേഹത്തിന്റെ നിലപാട്. സാജന്റെ അപേക്ഷ ഏറെക്കാലമായി ആഭ്യന്തര വകുപ്പില്‍ ഉറങ്ങുകയാണ്. ചെലവിനായി സ്വകാര്യ സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സജന്‍.

Tags:    

Similar News