72ാമത് ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ കര്‍ണ്ണാടകത്തിന് ഓവറോള്‍ കിരീടം

Update: 2018-09-24 03:05 GMT
Advertising

72ാമത് ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ കര്‍ണ്ണാടകത്തിന് ഓവറോള്‍ കിരീടം. പുരുഷ വനിത വിഭാഗങ്ങളിലെ കിരീടവും കര്‍ണ്ണാടകം നേടി. കേരളത്തിന്‍റെ സജന്‍ പ്രകാശ് പുരുഷവിഭാഗത്തിലെ വ്യക്തി ചാമ്പ്യനായപ്പോള്‍, കര്‍ണ്ണാടകയുടെ സലോനി ദലാല്‍ വനിത വിഭാഗം ചാമ്പ്യനായി.

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ കര്‍ണ്ണാടകം ഓവറോള്‍ കീരീടം നേടിയത്. 227 പോയിന്‍റോടെയാണ് കര്‍ണാടകത്തിന്‍റെ കിരീടധാരണം. ദേശീയ നിന്തല്‍ ഫെഡറേഷനാണ് രണ്ടാം സ്ഥാനം നേടിയത്. 55 പോയിന്‍റ് നേടിയ ആതിഥേയരായ കേരളത്തിന് ഏഴാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു. ആറ് സ്വര്‍ണ്ണവും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ഇതില്‍ അഞ്ച് സ്വര്‍ണ്ണവും നേടിയ സജന്‍ പ്രകാശ് പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. പങ്കെടുത്ത അഞ്ചിനങ്ങളിലും ദേശീയ റെക്കോഡോടെയാണ് സജന്‍പ്രകാശ് ചാമ്പ്യനായത്. സമാപന ദിവസം നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ 1.57 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോര്‍ഡും സജന്‍പ്രകാശ് കുറിച്ചു. വനിത വാട്ടര്‍പോളോ കിരീടം ബംഗാളിനെ പരാജയപ്പെടുത്തി കേരളം നേടി. വിജയികള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tags:    

Similar News