ആരേയും അത്ഭുതപ്പെടുത്തും ധോണിയുടെ ഈ ‘വണ്ടി പ്രാന്ത്’
ധോണിയുടെ പക്കലുള്ള വിവിധയിനം ബൈക്കുകളുടെയും കാറുകളുടെയും ശേഘരണം നമ്മെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തും
കളിക്കളത്തിന് അകത്തും പുറത്തും മഹേന്ദ്ര സിങ് ധോണി എന്നും നമ്മെ അതിശയിപ്പിച്ചിട്ടെയുള്ളു. അദ്ദേഹത്തിന്‍റെ ഹെലിക്കോപ്റ്റര്‍ ഷോട്ടും വേഗമേറിയ സ്റ്റംപിങും നമ്മെ അക്ഷരാര്‍ഥത്തില്‍ നിശബ്ധരാക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ പക്കലുള്ള വിവിധയിനം ബൈക്കുകളുടെയും കാറുകളുടെയും ശേഘരണം നമ്മെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തും. ധോണിയുടെ ആകര്‍ഷകമായ കാറുകളുടെയും ബൈക്കുകളുടെയും ശേഘരണത്തില്‍ ചിലത് ഇവയെല്ലാമാണ്.
കോണ്‍ഫെഡറേറ്റ് എക്സ് 132 ഹെല്‍ക്യാറ്റ്: വളരെ കുറച്ച് സ്റ്റോക്കുകള്‍ മാത്രം ലോകത്ത് വിറ്റ് പോയ ഈ ബൈക്ക് സ്വന്തമാക്കിയ തെക്കന്‍ ഏഷ്യയിലെ ഏക വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. ബ്രാഡ് പിറ്റ്, ടോം ക്രൂസ്, റയാന്‍ റെയ്നോള്‍ഡ്സ് തുടങ്ങിയവരും കോണ്‍ഫെഡറേറ്റ് എക്സ് 132 ഹെല്‍ക്യാറ്റ് കൈവശം വക്കുന്നവരാണ്.
കവാസക്കി നിന്‍ജ എച്ച് ടു: സൂപ്പര്‍ ബൈക്കുകളില്‍ ഒരു പ്രത്യേക കമ്പമുള്ള ധോണി കവാസക്കി നിന്‍ജ എച് ടു സ്വന്തമാക്കാനും മറന്നില്ല. 998 സി.സി എന്‍ജിനോട് കൂടിയ വാഹനം നിന്‍ജ കഴിഞ്ഞ വര്‍ഷമാണ് ധോണി വാങ്ങിയത്.
ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ്: സൂപ്പര്‍ ബൈക്ക് അല്ലെങ്കിലും ഇതിന്‍റെ ബ്രാന്‍റ് തന്നെ എല്ലാം പറയും. ഹാര്‍ലി. ഏറ്റവും മികച്ച ക്രൂസര്‍ ബൈക്കുകളുടെ പട്ടികയില്‍ പെടുത്താവുന്ന ഫാറ്റ് ബോയ് ഓടിച്ച് റാഞ്ചിയുടെ തെരുവുകളിലൂടെ പോകുന്ന ധോണിയുടെ ചിത്രങ്ങള്‍ വളരെയധികം ചര്‍ച ചെയ്യപ്പെട്ടിരുന്നു.
ഡുകാറ്റി 1098: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ ബൈക്കുകളെക്കുറിച്ച് പറയുമ്പോള്‍ ഡുക്കാറ്റിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. 1099 സി.സി എന്‍ജിനാണ് ബൈക്കിനുള്ളത്.
നോര്‍ട്ടന്‍ ജൂബിലി 250: സൂപ്പര്‍ ബൈക്ക് അല്ലെങ്കിലും പേര് സൂചിപ്പിക്കുന്ന പോലെ 250 സി.സി ബൈക്കാണ് ഇത്. 1958 മുതല്‍ 1964 വരെയുള്ള കാലയളവിലാണ് നോര്‍ട്ടന്‍ ജൂബിലി പുറത്തിറങ്ങിയത്
ഇത് കൂടാതെ കാറുകളുടെ ശേഖരവും ധോണിയുടെ പക്കലുണ്ട്. ലോകത്തിലെ മികച്ച കാര്‍ കമ്പനികളിലൊന്നായ ഫെരാരിയുടെ 599 ജി.ടി.ഒ, ഹമ്മര്‍ എച് ടു, ജി.എം.സി സിയേറ എന്നിങ്ങനെ വിവിധയിനം കാറുകളും ധോണി സ്വന്തമാക്കിയിട്ടുണ്ട്.