സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം, സെന്റ് ജോര്‍ജ് ചാമ്പ്യന്മാര്‍
അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ചാമ്പ്യന്‍മാര്‍. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകളുടെ ചാമ്പ്യന്‍ പട്ടം മാര്‍ ബേസിലില്‍ നിന്നും സെന്റ് ജോര്‍ജ് കോതമംഗലം തിരിച്ചുപിടിച്ചു. ആകെ ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് കായികമേളയില്‍ പിറന്നത്.
81 പോയിന്‍റ് നേടിയാണ് സെന്‍റ് ജോര്‍ജ് ഒന്നാമതെത്തിയത്. ഇത്തവണ മാര്‍ബേസില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മേളയുടെ അവസാന ദിനമായ ഇന്ന് മൂന്ന് മീറ്റ് റെക്കോര്‍ഡ് കൂടി പിറന്നു. ചെങ്കിസ് ഖാന്‍ സാന്ദ്ര എ.എസ്, ആദര്‍ശ് ഗോപി എന്നിവര്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി.
കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ ചെങ്കീസ് ഖാന് ട്രിപ്പിള്‍ സ്വര്‍ണം
സംസ്ഥാന കായിക മേളയില്‍ ചെങ്കിസ് ഖാന് ട്രിപ്പിള്‍ സ്വര്‍ണം. 200, 400 , 600 മീറ്ററുകളിലാണ് സ്വര്‍ണം നേടിയത്. കായിക മേളയിലെ ആദ്യ ട്രിപ്പിള്‍ നേട്ടമാണ് ചെങ്കിസ് ഖാന്റേത്. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ചെങ്കീസ് ഖാന്‍.
സംസ്ഥാന കായിക മേളയില്‍ കോതമംഗലം മാര്‍ ബേസിലില്‍ നിന്ന് സെന്റ് ജോര്‍ജ് ഇത്തവണ കിരീടം തിരിച്ചുപിടിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സെന്റ് ജോര്‍ജിന്റെ നേട്ടം. ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന പരിശീലകന്‍ രാജു പോളിനുള്ള സമ്മാനം കൂടിയായി സെന്റ് ജോര്‍ജിന്റെ കിരീടം.
ജാവലിന്‍ ത്രോയില്‍ നടന്നത് വാശിയേറിയ മത്സരം
ഷോട്ട്പുട്ടില്‍ ആറാം സ്വര്‍ണ്ണം നേടി മേഘ്ന