‘ഇത് പ്രായത്തെ തോല്‍പ്പിച്ചുള്ള മുന്നേറ്റം’: ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം മെഡലും ഉറപ്പിച്ച് മേരി കോം 

അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയുമുള്‍പ്പടെ ആറ് ലോക ബോക്സിങ് മെഡലുകളുമായാണ് മേരികോം ഈ വര്‍ഷം തന്‍റെ യാത്ര തുടങ്ങിയത്

Update: 2018-11-20 11:29 GMT
Advertising

എെതിഹാസിക താരം എം.സി മേരികോം ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്‍റെ ഏഴാമത് മെഡല്‍ ഉറപ്പിച്ച് അനായാസമായി സെമിഫൈനലിലേക്ക് പ്രവേശിച്ചു. ചൈനയുടെ വൂ യൂവിനെയാണ് 35 കാരിയായ മേരി കോം അനായാസം പരാജയപ്പെടുത്തിയത്. വെങ്കലമെങ്കിലും ഉറപ്പിച്ചാണ് മേരി കോം സെമിയിലേക്ക് പ്രവേശിച്ചത്.

അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയുമുള്‍പ്പടെ ആറ് ലോക ബോക്സിങ് മെഡലുകളുമായാണ് മേരികോം ഈ വര്‍ഷം തന്‍റെ യാത്ര തുടങ്ങിയത്. 2010ലാണ് മേരി അവസാനമായി സ്വര്‍ണ്ണം നേടിയത്. 48കെ.ജി സെക്ഷനിലായിരുന്നു താരത്തിന്‍റെ നേട്ടം.

അത്ര എളുപ്പമായിരുന്നില്ലെങ്കിലും അത്ര കഷ്ടമുള്ളതുമായിരുന്നില്ല മത്സരമെന്നും ഒരുപാട് ചൈനീസ് ബോക്സര്‍മാരെ താന്‍ നേരിട്ടുണ്ടെങ്കിലും വൂ യൂവുമായി ഏറ്റുമുട്ടുന്നത് ഇതാദ്യമായാണെന്നും മേരി കോം പറഞ്ഞു.

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ മേരി കോം വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ നോര്‍ത്ത് കൊറിയയുടെ കിം ഹ്യാങ് മിയെ നേരിടും. കിമ്മിനെ കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം പരാജയപ്പെടുത്തിയിരുന്നു.

ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയവരുടെ പട്ടികയില്‍ എെറിഷ് ഇതിഹാസം കെയ്റ്റി ടെയ്‍ലറിനൊപ്പമായിരുന്നു മേരി കോം. പക്ഷെ, ഇന്നത്തെ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമായി മേരി കോം മാറി.

Tags:    

Similar News