ബാലൻ ഡി ഓർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്

മെസി- റൊണാൾഡോ യുഗത്തിന് അന്ത്യമിട്ടാണ് ലൂക്ക മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം.ചരിത്രത്തിലെ ആദ്യ മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം അദ ഹെഗര്‍ബെര്‍ഗ് നേടി.

Update: 2018-12-04 03:03 GMT
Advertising

ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. മെസി- റൊണാൾഡോ യുഗത്തിന് അന്ത്യമിട്ടാണ് ലൂക്ക മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. ചരിത്രത്തിലെ ആദ്യ മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം അദ ഹെഗര്‍ബെര്‍ഗ് നേടി.

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരവും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ ലൂക്ക മോഡ്രിച്ച്. ആ കൈകളിലേക്കു തന്നെ ബാലന്‍ ഡി ഓർ പുരസ്കാരവും എത്തി. ഫുട്ബോള്‍ ലോകം പ്രതീക്ഷിച്ചതോ, പലരും ആഗ്രഹിച്ചിരുന്നതോ ആയ നേട്ടം. ആദ്യമായാണ് ഒരു ക്രൊയേഷ്യന്‍ താരം പുരസ്കാരം നേടുന്നത്. മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കയ്യടക്കി വച്ചിരിക്കുന്ന കിരീടമാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകന്‍ മോഡ്രിച്ച് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച അന്റോയിന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യയുടെ ഇതിഹാസ താരം പുരസ്കാരം നേടുന്നത്. രണ്ടാം സ്ഥാനമാണ് ക്രിസ്റ്റ്യോനോക്ക്.

സൂപ്പര്‍താരം ലയണല്‍ മെസി അഞ്ചാം സ്ഥാനത്താണ്, ഫ്രാന്‍സിന്റെ തന്നെ യുവതാരം എംബാപ്പെ മെസിയെ പിന്തള്ളി നാലാം സ്ഥാനം നേടി.21 വയസിന് താഴെയുള്ളവര്‍ക്കുള്ള മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം എംബാപ്പെ നേടി. ലോകകപ്പിലെയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം എംബാപ്പെക്കായിരുന്നു . അതേ സമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ മെസിക്ക് പിറകില്‍ ആറാം സ്ഥാനത്താണ് മികച്ച വനിത താരത്തിനുള്ള ചരിത്രത്തിലെ ആദ്യ വനിത ബാലന്‍ ഡി ഓര്‍ പുരസ്കാരം നോര്‍വെയുടെ അദ ഹെദര്‍ബെര്‍ഗ് സ്വന്തമാക്കി.

Tags:    

Similar News