സ്കൂള്‍ കായികോത്സവത്തില്‍ കിരീടം ഉറപ്പിച്ച് പാലക്കാട് ജില്ല
എന്നാല്‍ സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി
Update: 2019-11-19 05:45 GMT
63ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട് ജില്ല. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളം ജില്ലയെ പിന്നിലാക്കിയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്. എന്നാല്‍ സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ജൂനിയര്‍ ട്രിപ്പിള്‍ ജമ്പിന്റെ റിസള്‍ട്ട് വന്നതോടെയാണ് മാര്‍ ബേസില്‍ മുന്നിലെത്തിയത്. മീറ്റില്‍ ജി വി രാജയിലെ അക്ഷയ് എസ് ട്രിപ്പിള്‍ സ്വര്‍ണം നേടി