ഐപിഎല്‍: ഡല്‍ഹിയുടെ നായകനായി റിഷബ് പന്ത്

ഐപിഎല്‍ 202ല്‍ പുതിയ നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷബ് പന്തിനെയാണ് ഡല്‍ഹി പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

Update: 2021-03-30 15:50 GMT
Advertising

ഐ.പി.എല്‍ 202ല്‍ പുതിയ നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷബ് പന്തിനെയാണ് ഡല്‍ഹി പുതിയ ക്യാപ്റ്റനായി നിയമിച്ചത്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതാണ് പന്തിന് അവസരമൊരുക്കിയത്. ആദ്യമായാണ് പന്ത് ഐപിഎല്‍ സ്ഥിരം നായകനാകുന്നത്. നേരത്തെ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിയുടെ നായകനായി പന്ത് എത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഫെബ്രുവരിയിലാണ് പന്ത് സ്വന്തമാക്കിയത്. ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ആസ്ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് പന്ത് പുറത്തെടുത്തത് .മൂന്നാം ഏകദിനത്തിലും പന്തിന്റെ പ്രകടനം ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News