ദുബൈ എക്സ്പോ 2020; രാജസ്ഥാൻ റോയൽസിന്‍റെ പുതിയ സ്പോൺസർമാര്‍
ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്സ്പോയുടെ ടൈറ്റില്‍ ആലേഖനം ചെയ്ത ജേഴ്സി ആയിരിക്കും രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഉപയോഗിക്കുക.
രാജസ്ഥാൻ റോയൽസിന്‍റെ പ്രിന്‍സിപ്പല്‍ സ്പോൺസർമാരായി ദുബൈ എക്സ്പോ 2020. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്സ്പോയുടെ ടൈറ്റില്‍ ആലേഖനം ചെയ്ത ജേഴ്സി ആയിരിക്കും രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഉപയോഗിക്കുക. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന എക്സ്പോ പിന്നീട് മാറ്റിവെക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ഐ.പി.എല്‍ ടീം കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം ടീം ക്യാപ്റ്റനാകുന്നത്.
കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ദുബൈ എക്സ്പോ കോവിഡ് സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Rajasthan Royals x Expo 2020 DubaiWelcome Expo 2020 Dubai, our title sponsors for this #IPL season. Together, let's unite nations, communities and people for a better future. 🤝 #RoyalsFamily | #Expo2020 | #Dubai
Posted by Rajasthan Royals on Wednesday, March 31, 2021
ആറ് മാസം മാത്രം അകലെ നില്‍ക്കുന്ന ദുബൈ എക്സ്പോ 2020ന്‍റെ സന്ദേശം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെയാണ് രാജസ്ഥാന്‍റെ സ്പോണ്‍സര്‍മാരായി എക്സ്പോ 2020 എത്തുന്നത്. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളായിരിക്കും എത്തുക.
ദുബൈ എക്സ്പോ 2020 പ്രദര്‍ശന നഗരിയില്‍ ഉയരാന്‍ പോകുന്ന വേദിയുടെ രൂപരേഖ നേരത്തെ പുറത്തുവിട്ടിരുന്നു. പതിനായിരം സന്ദര്‍ശകരെ ഒരേസമയം ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിക്കും ഈ കൂറ്റന്‍ വേദി. ദുബൈയിലെ മറ്റൊരു വിസ്മയകാഴ്ചയായിരിക്കും എക്സ്പോ 2020 വേദി. അൽ വാസൽ പ്ലാസയിൽ തലയെടുപ്പോടെ ഉയരുന്ന കൂറ്റൻ താഴികക്കുടമാണ് അധികൃതര്‍ പുറത്തുവിട്ട രൂപരേഖയിലെ പ്രധാന സവിശേഷത. തീ പിടിക്കാത്ത, കനമില്ലാത്ത, പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് താഴികകുടത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുക. 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമാണ് ഇതിനുള്ളതെന്ന് രൂപരേഖ പ്രകാശനം ചെയ്ത എക്സ്പോ 2020 വൈസ് പ്രസിഡന്‍റ് അഹ്മദ് അൽഖാതിബ്പറഞ്ഞിരുന്നു.