എല്‍ ക്ലാസിക്കോയില്‍ പരാജയം; ബാഴ്‍സക്ക് തിരിച്ചടി

ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡ് 66 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഒ​പ്പം ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ‌​ണ്

Update: 2021-04-11 02:12 GMT
Advertising

എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിക്കുന്നത്.

ക​രീം ബെ​ന്‍​സേ​മ(13), ടോ​ണി ക്രൂ​സ്(28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ൽ ഓ​സ്ക​ർ മിങുവേസ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. 89-ാം മി​നി​റ്റി​ൽ റ​യ​ലി​ന്‍റെ ക​സ​മീ​റോ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ൻ ബാ​ഴ്സ​യ്ക്കാ​യി​ല്ല.

Full View

2021ൽ ലാലിഗയിൽ പരാജയം അറിയാത്ത ബാഴ്സലോണയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ റയൽ മാഡ്രിഡിനായി. 13ആം മിനുട്ടിൽ തന്നെ ബെൻസീമയിലൂടെ റയൽ ലീഡ് എടുത്തു. ലൂകസ് വാസ്കസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മനോയരമായ ബാക്ക് ഫ്ലിക്കിലൂടെ ബെൻസീമ വലയിൽ കയറ്റുക ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. വിനീഷ്യസ് നേടിതന്ന ഫ്രീകിക്ക് എടുത്ത ടോണി ക്രൂസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

65ആം മിനുട്ടിൽ മിങുവേസ ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. 89ആം മിനുട്ടിൽ കസമീറോ ചുവപ്പ് കണ്ടത് റയലിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും വിജയം സ്വന്തമാക്കി.

ഈ പരാജയം പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള ബാഴ്സലോണ മോഹത്തിനു തിരിച്ചടിയാണ്. ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡ് 66 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഒ​പ്പം ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ‌​ണ്. 65 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ മൂ​ന്നാ​മ​തു​ണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News