ജിങ്കാന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് താരം യൂറോപ്യൻ ക്ലബില്‍
വിദേശ ക്ലബുകളിൽ നിന്നുള്ള വാഗ്ദാനം ലഭിച്ചാൽ ക്ലബ് വിടാമെന്ന ഉപാധിയോടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരുന്നത്
മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കാന് പിന്നാലെ യൂറോപ്യൻ ഫുട്‌ബോൾ ലോകത്തേക്ക് മറ്റൊരു ഇന്ത്യൻ കളിക്കാരന്‍ കൂടി. കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ഡിഫൻഡർ അബ്‌നീത് ഭാരതിയാണ് യൂറോപ്പിലേക്ക് ചേക്കേറുന്നത്. ചെക്ക് റിപ്പബ്ലിക് നാഷണൽ ഫുട്‌ബോൾ ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ് എഫ്‌കെ വാൻസ്‌ഡോർഫ് താരവുമായി കരാറൊപ്പിട്ടു.
2019-20 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരമായിരുന്നു 23കാരനായ അബ്‌നീത് ഭാരതി. ലാലീഗയിലെ റിയൽ വല്ലഡോളിഡ് അണ്ടർ 19 ടീമില്‍ അംഗമായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട യാത്രാ പ്രതിസന്ധിയാണ് താരത്തിന്റെ കരാർ വൈകിച്ചത്. വിദേശ ക്ലബുകളിൽ നിന്നുള്ള വാഗ്ദാനം ലഭിച്ചാൽ ക്ലബ് വിടാമെന്ന ഉപാധിയോടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരുന്നത്.
23-year-old defender Abneet Bharti, who had a short stint with Kerala Blasters has agreed to join Czech club FK Varnsdorf 🇨🇿 ⚽💛
— Superpower Football (@SuperpowerFb) August 12, 2021
What do you make of this move? 🤔#IndianFootball #YennumYellow #KeralaBlasters pic.twitter.com/UcMHbLvqJo
ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബായ എച്ച്എൻകെ സിബെനികുമായാണ് സന്ദേശ് ജിങ്കൻ കരാർ ഒപ്പുവച്ചത്. ലീഗിൽ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബാണ് സിബെനിക്. ജിങ്കന് പുറമേ, ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു തുടങ്ങി ഏതാനും പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് യൂറോപ്പിൽ കളിച്ചിട്ടുള്ളത്.