കോപ്പ ടൂര്‍ണമെന്റ് നടത്താനില്ലെന്ന് അര്‍ജന്റീനയും
പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിനെതിരേ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തില്‍ കൊളംബിയയും പിന്മാറിയുന്നു
Update: 2021-05-31 03:14 GMT
കോപ്പ അമേരിക്ക ടൂർണമെന്റിന് ഇത്തവണ അർജന്റീന വേദിയാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ആതിഥേയരെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ജൂണ്‍ 14 നാണ് ടൂർണമെന്റ് തുടങ്ങേണ്ടിയിരുന്നത്.
നേരത്തെ ആതിഥേയത്വത്തില്‍ നിന്ന് കൊളംബിയയും പിന്മാറിയിരുന്നു. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം 2021-ലേക്ക് മാറ്റുകയായിരുന്നു. ടൂര്‍ണമെന്റ് ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കണമെന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തള്ളിയിരുന്നു. കൊളംബിയയില്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിനെതിരേ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.