തോറ്റ് തോറ്റ് കൊല്‍ക്കത്ത: പോയിന്റ് പട്ടികയിൽ അവസാനത്തില്‍
ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ പോന്ന ഒരുപിടി താരങ്ങളുണ്ടായിട്ടും തുടർ തോൽവികളാണ് കൊൽകത്ത ഏറ്റുവാങ്ങുന്നത്
ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ പോന്ന ഒരുപിടി താരങ്ങളുണ്ടായിട്ടും തുടർ തോൽവികളാണ് കൊൽകത്ത ഏറ്റുവാങ്ങുന്നത്. പഞ്ചാബിനെതിരായി വിജയിച്ച് മുന്നോട്ടുള്ള കുതിപ്പിന് ഊർജം കണ്ടെത്തുക എന്ന ലക്ഷ്യമാകും ഇയാൻ മോർഗനും കൂട്ടർക്കുമുണ്ടാവുക.
നാലു തോൽവികളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽകത്ത. ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ സ്ഥിരത കാട്ടുന്നില്ല. നിതീഷ് റാണയും ശുഭ്മാൻ ഗില്ലും തുടക്കത്തിൽ പരാജയപ്പെടുന്നത് മധ്യനിരയുടെ മേൽ സമ്മർദ്ധം കൂട്ടുന്നു. സുനിൽ നരേയ്നെ ഓപ്പണിങ് ഇറക്കിയുള്ള പരീക്ഷണത്തിനും കൊൽകത്ത മുതിർന്നേക്കും. ക്യാപ്റ്റൻ ഇയാൻ മോർഗൻ ഫോമിന്റെ അടുത്തെങ്ങുമില്ല.
ദിനേഷ് കാർത്തിക്ക് മികച്ച ഇന്നിംഗ്സുകൾ കളിക്കുന്നത് ടീമിന് ആശ്വാസമാണ്.പാറ്റ് കമ്മിൻസും ആന്ദ്രേ റസലും ചേർന്ന് വെടിക്കെട്ട് ഫിനിഷിങ് നൽകുമെന്ന പ്രതീക്ഷയാണ് കൊൽകത്തയ്ക്കുള്ളത്. ശിവം മാവിയും വരുൺ ചക്രവർത്തിയും മികച്ച പ്രകടനം നടത്തുന്നുണ്ട്. മൂന്നാം പേസറായി കമലേഷ് നാഗർകോട്ടിയോ പ്രസിദ് കൃഷ്ണയോ കളിച്ചേക്കും.