ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കും ലിവർപൂളും ക്വാർട്ടറിൽ
മത്സരം തുടങ്ങി ഇരുപത്തിമൂന്നാം മിനിട്ടിൽ ഹാട്രിക് നേടിയ റോബർട്ട് ലാവൻഡോവ്സ്കിയുടെ പ്രകടനമാണ് മത്സരത്തിലെ പ്രത്യേകത
ചാമ്പ്യൻസ് ലീഗിൽ സാൽസ് ബർഗിനെതിരെ 7-1ന്‍റെ വമ്പൻ ജയവുമായി ബയേൺ ബയേൺ മ്യൂണിച്ച് ക്വാർട്ടറിൽ കടന്നു. മത്സരം തുടങ്ങി ഇരുപത്തിമൂന്നാം മിനിട്ടിൽ ഹാട്രിക് നേടിയ റോബർട്ട് ലാവൻഡോവ്സ്കിയുടെ പ്രകടനമാണ് മത്സരത്തിലെ പ്രത്യേകത. രണ്ട് പെനാൽറ്റി അടക്കമുള്ളതായിരുന്നു ലാവൻഡോവ്സ്കിയുടെ ഹാട്രിക്.
തോമസ് മുള്ളർ ഇരട്ടഗോളും നേടി. സെർജി ഗ്‍നാബ്രിയാണ് മെറ്റോരു ഗോൾ നേടിയത്. എഴുപതാം മിനിട്ടിൽ സെഗാർഡാണ് സാൽസ്ബർഗിന്‍റെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ ഇന്‍റര്‍മിലാൻ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ഗോൾ ശരാശരിയുടെ കരുത്തിൽ ലിവർപൂൾ ക്വാർട്ടറിലെത്തി.ലൗതാരോ മാർട്ടിനെസാണ് ഇന്‍റര്‍മിലാന്‍റെ ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് റയൽ മാഡ്രിഡ് പിഎസ്ജി ക്ലാസിക് പോരാട്ടം. രാത്രി ഒന്നരയ്ക്ക് റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണാബ്യുവിലാണ് മത്സരം. ആദ്യ പാദത്തിൽ ഒരു ഗോൾ ലീഡ് നേടിയ പിഎസ്ജിക്കാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ പരിക്കേറ്റ കിലിയൻ എംബാപ്പെ പിഎസ്ജി നിരയിലുണ്ടാകാൻ ഇടയില്ല. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിങ് ക്ലബിനെ നേരിടും. ആദ്യ പാദത്തിൽ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു.
⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 8, 2022
Bayern brilliant ✅ Liverpool go through ✅
🔴 Lewandowski breaks record with latest hat-trick; Müller (2), Gnabry & Sané net in Munich
😮 2019 winners hold on to reach quarter-finals;
Lautaro Martínez hits stunning winner
Who impressed you? 🤔#UCL