ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

20 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

Update: 2021-05-07 13:27 GMT
Editor : Nidhin | By : Sports Desk
Advertising

ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. നാല് താരങ്ങളെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അധികമായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ജൂൺ 18 നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. അത് കൂടാതെ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും നടക്കും. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.

ഐപിഎല്ലിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച വച്ച രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വിവാഹത്തിനായി ടീമിൽ നിന്ന് മാറിനിന്ന ജസ്പ്രീത് ബൂമ്രയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിൽ പരിക്കേറ്റ ഹനുമ വിഹാരിയും ടീമിൽ തിരിച്ചെത്തി. കോവിഡ് ബാധിതനായ വൃദ്ധിമാൻ സാഹയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം കായികക്ഷമത തെളിയിച്ചാലെ ഇംഗ്ലണ്ടിലേക്ക് പറക്കാൻ പറ്റൂ. അപെൻഡിക്‌സ് ബാധിതനായ കെ.എൽ. രാഹുലും ഇതുപോലെ കായികക്ഷമത തെളിയിക്കേണ്ടതുണ്ട്.

ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി ( ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ് ടൺ സുന്ദർ, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News