അവൻ ചെയ്തതാണ് ശരി; സഞ്ജു സാംസണ് പിന്തുണയുമായി ബ്രയാൻ ലാറ
അതിമനോഹമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. അവസാന ഓവറിൽ സിംഗിൾ എടുക്കാത്തതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ല
കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അവസാന ഓവറിൽ സിംഗിൾ ഓടാതിരുന്ന സഞ്ജു വി സാംസണ് പിന്തുണയുമായി ഇതിഹാസ താരം ബ്രയാൻ ലാറ. സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നെന്ന് ലാറ പറഞ്ഞു.
'അത് ശരിയായ തീരുമാനമാണ് എന്ന് ഞാൻ ചിന്തിക്കുന്നു. അവനാണ് ബൗണ്ടറിയടിക്കാൻ ആകുമായിരുന്നത്. രണ്ടാമത്തെ റൺസ് ഓടിയിരുന്നെങ്കിൽ ഒരു പക്ഷേ റണ്ണൗട്ട് ആകുമായിരുന്നു. അതിമനോഹമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. അവസാന ഓവറിൽ സിംഗിൾ എടുക്കാത്തതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ല' - എന്നായിരുന്നു ലാറയുടെ വാക്കുകൾ.
സംഭവം ഇങ്ങനെ
പഞ്ചാബിനെതിരെ അവസാന രണ്ട് പന്തുകളിൽ രാജസ്ഥാന് ജയിക്കാൻ അഞ്ച് റൺസ്. ക്രീസിൽ സഞ്ജു സാംസണും നോൺസ്‌ട്രൈക്കർ എൻറിൽ ക്രിസ് മോറിസും. അർഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീൽഡർ കാത്തപ്പോൾ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിൻറെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്‌ട്രൈക്ക് നിലനിർത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തിൽ വിജയ റൺസ് നേടാമെന്ന ആത്മവിശ്വാസത്തിൽ സഞ്ജു ആ റൺസ് വേണ്ടെന്നു വച്ചപ്പോൾ ആശങ്കയിൽ ക്രിക്കറ്റ് ലോകം രാജസ്ഥാൻ നായകനിലേക്ക് നോക്കി. എന്നാൽ അവസാന പന്ത് സഞ്ജുവിന് സിക്‌സർ നേടാനായില്ല. 62 പന്തിൽ 119 റൺസെടുത്ത സഞ്ജു ബൗണ്ടറിക്കരികിൽ ക്യാച്ച് നൽകിയാണ് പുറത്തായത്.