ഐപിഎല്ലിന് നന്ദി; എന്‍റെ അച്ഛന്‍റെ കോവിഡ് ചികിത്സയ്ക്കുള്ള പണം നൽകിയത് ഐപിഎല്ലാണ്- ചേതൻ സക്കറിയ

ഐപിഎൽ ഇനി എന്‍റെ ജീവിതം മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2021-05-07 09:01 GMT
Editor : Nidhin | By : Web Desk
Advertising

ഐപിഎൽ 14-ാം സീസണിന്‍റെ കണ്ടെത്തലുകളിലൊന്നായ ചേതൻ സക്കറിയയുടെ അച്ഛന് കോവിഡ് ബാധിച്ചു. താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിഎല് 14-ാം സീസൺ പാതിവഴിയിൽ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്ന് എല്ലാ താരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു.

രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളറായ ചേതൻ സക്കറിയ വീട്ടിലെത്തുമ്പോഴേക്കും അദ്ദേഹത്തിന്‍റെ അച്ഛൻ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്റെ അച്ഛന്റെ ചികിത്സയ്ക്ക് ഉപകരിച്ചത് ഐപിഎൽ നൽകിയ പണമാണ് എന്ന് അറിയിച്ചുകൊണ്ട് ഐപിഎല്ലിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ചേതൻ സക്കറിയ.

എന്‍റെ ഭാഗ്യത്തിനാണ് രാജസ്ഥാൻ റോയൽസിൻ നിന്ന് എന്‍റെ പ്രതിഫലത്തിന്‍റെ ഒരു ഭാഗം ഇപ്പോൾ ലഭിച്ചത്. ആ പണം ഞാൻ നേരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ആ പണമാണ് ഈ പ്രതിസന്ധി സമയത്ത് എന്‍റെ കുടുംബത്തെ താങ്ങി നിർത്തുന്നത്- ചേതൻ പറഞ്ഞു.

ചിലർ ഐപിഎൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു, എന്‍റെ കുടുംബത്തിൽ വരുമാനം ഉണ്ടാകുന്ന ഒരേയൊരാൾ ഞാനാണ്. ക്രിക്കറ്റാണ് എന്റെ ഏക വരുമാന മാർഗം. എന്റെ അച്ഛന് മികച്ച ചികിത്സ നൽകാൻ സാധിച്ചത് ഐപിഎൽ കാരണമാണ്. ഐപിഎൽ നടന്നില്ലെങ്കിൽ എന്റെ കുടുംബം ബുദ്ധിമുട്ടിലായിപ്പോകുമായിരുന്നെന്നും ചേതൻ പറഞ്ഞു.

ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന ഒരാളാണ്. എന്‍റെ അച്ഛൻ ടെമ്പോ ഓടിച്ചായിരുന്നു ഇത്രയും നാൾ ഞങ്ങളുടെ കുടുംബം ഇതുവരെ മുന്നോട്ട് പോയത്. ഐപിഎൽ ഇനി എന്‍റെ ജീവിതം മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ചേതൻ കൂട്ടിചേർത്തു.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News