എറിഞ്ഞിട്ട് ക്രിസ് മോറിസ്; കൊല്‍ക്കത്തയ്ക്ക് ബാറ്റിങ് തകര്‍ച്ച

ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തി

Update: 2021-04-24 15:59 GMT
Editor : Nidhin | By : Sports Desk
Advertising

രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കൊൽക്കത്തയുടെ നട്ടെല്ലൊടിച്ചത്.

ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ് കൊൽക്കത്തക്ക് നേടാനായത് രാഹുൽ ത്രിപാടിക്ക് മാത്രമാണ് കൊൽക്കത്ത നിരയിൽ തിളങ്ങാനായത്.

ഓപ്പണിങ് ഇറങ്ങിയ നിതീഷ് റാണ 25 പന്തിൽ 22 റൺസ് നേടി. ശുഭ്മാൻ ഗിൽ 11 റൺസും നേടി പിന്നാലെയെത്തിയ രാഹുൽ ത്രിപാടിയാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കൊൽക്കത്തയെ രക്ഷിച്ചത്. ത്രിപാടി 36 റൺസ് നേടി. പിന്നാലെയെത്തിയ സുനിൽ നരെയ്ൻ കാര്യമായി ഒന്നും ചെയ്യാതെ ആറു റൺസുമായി മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ വിക്കറ്റ് നിർഭാഗ്യം മൂലമായിരുന്നു. രാഹുൽ ത്രിപാടിയടിച്ച പന്തിൽ റണ്ണിനായി ഓടുന്നതിനിടയിൽ പന്ത് മോർഗന്റെ തന്റെ ബാറ്റിൽ തട്ടി ഫീൽഡറുടെ കൈയിൽ കിട്ടി. അതോടെ ക്രീസിന് പുറത്തുണ്ടായിരുന്ന മോർഗൻ റണ്ണൗട്ടാക്കി. മോർഗൻ ഗോൾഡൻ ഡക്കെന്ന നാണക്കേടുമായി കളം വിട്ടു. അവസാന ഓവറിൽ തകർത്തടിക്കുമെന്ന് കരുതിയ റസ്സലിനെ അവസാന ഓവർ വരെ രാജസ്ഥാൻ ക്രീസിൽ നിൽക്കാൻ അനുവദിച്ചില്ല. എഴു ബോളിൽ ഒമ്പത് റൺസുമായി റസൽ മടങ്ങി. ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ദിനേശ് കാർത്തിക്കിന്റെ സ്‌കോറിങ് വേഗം വളരെ കുറവായിരുന്നു. 24 ബോൾ കളിച്ച ദിനേശ് കാർത്തിക്കിന് 25 റൺസ് മാത്രമാണ് നേടാനായത്. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ പാറ്റ് കമ്മിൻസും നിരാശപ്പെടുത്തിയതോടെ കൊൽക്കത്ത ചെറിയ സ്‌കോറിലൊതുങ്ങി. 10 റൺസ് മാത്രമാണ് കമ്മിൻസിന് നേടാനായത്. അവസാന ബോളിൽ ശിവം മാവിയുടെ വിക്കറ്റും ക്രിസ് മോറിസ് പിഴുതു.

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസിനെ കൂടാതെ ഉനദ്കട്ട്, ചേതൻ സക്കറിയ, മുസ്തിഫിസുർ റഹ്‌മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News