കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെള്ളി, ഇന്ത്യക്ക് നാലാം മെഡൽ

മെഡൽ പ്രതീക്ഷയുമായി ഇന്ന് മൂന്ന് ഫൈനലുകൾ

Update: 2022-07-31 01:45 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം മെഡൽ.ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവി വെള്ളി നേടി.  55 കിലോഗ്രാം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ബിന്ധ്യാറാണി ദേവി വെള്ളി സ്വന്തമാക്കിയത്. രണ്ടാം സ്‌നാച്ചിൽ പതറിയെങ്കിലും മൂന്നാം സ്‌നാച്ചിൽ 116 കിലോ ഗ്രാം ഉയർത്തിയാണ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ നൈജീരിയയുടെ ആദിജത് ഒളറിനോയി സ്വർണവും ഇംഗ്ലണ്ടിന്റെ ഫ്രേർ മോറോ വെങ്കലവും നേടി.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡൽ പോരാട്ടം. പുരുഷൻമാരുടെ 67, 73 കിലോ വിഭാഗത്തിലും, ജിംനാസ്റ്റിക്‌സിൽ പുരുഷൻമാരുടെ ഇനത്തിലുമാണ് മത്സരങ്ങൾ.

മെഡൽ പ്രതീക്ഷയായ പുരുഷ ഹോക്കി ടീം ഇന്ന് ഇറങ്ങും. ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്താൻ മത്സരവും ഇന്ന് നടക്കും. പുരുഷൻമാരുടെ 67 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന 19 കാരൻ ജെറമി ലാൽറിനിനുഗ ഇതേ ഇനത്തിൽ യൂത്ത് ഒളിമ്പിക്‌സ് സ്വർണം നേടിയിരുന്നു.

73 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന അജിന്ദ ഷൂലി ജൂനിയർ തല ലോകചാമ്പ്യനാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ യോഗേശ്വർ സിങാണ് മത്സരിക്കാനിറങ്ങുന്നത്. വനിതാ ട്വന്റി ട്വന്റിയിൽ ഇന്ത്യ - പാകിസ്താൻ ഗ്ലാമർ പോരാട്ടം ഇന്ന് നടക്കും. ആദ്യ മത്സരത്തിൽ ആസ്‌ത്രേലിയയോട് അവസാന നിമിഷം തോൽവി വഴങ്ങിയ ഇന്ത്യൻ വനിതകൾക്ക് ഇന്ന് ജയം അനിവാര്യമാണ്.

മെഡൽ പ്രതീക്ഷയുള്ള പുരുഷ ഹോക്കിയിൽ ആദ്യ മത്സരം ഇന്ന് നടക്കും. ഘാനയാണ് എതിരാളികൾ. ടേബിൾ ടെന്നീസ് ടീം ഇനത്തിൽ വനിതകളുടെ സെമി മത്സരവും പുരുഷൻമാരുടെ ക്വാർട്ടർ മത്സരങ്ങളും ഇന്നാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News