കോമണ്‍വെല്‍ത്ത് ഗെയിംസ്; ഫ്രെഡിനാഡ് വേഗരാജന്‍, എല്ലെയിൻ തോംസണ്‍ വേഗറാണി

ഫോട്ടോഫിനിഷിങ് പ്രതിക്ഷിച്ച ആരാധകർക്ക് മുന്നിൽ വലിയ വെല്ലുവിളികളില്ലാതെയാണ് ഫ്രെഡിനാഡ് ഒമാനിയാല കോമൺവെൽത്തിലെ വേഗ രാജാവായത്

Update: 2022-08-04 01:32 GMT
Advertising

ബര്‍മിങ്ഹാം: 22ാം കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ താരങ്ങളായി കെനിയയുടെ ഫ്രെഡിനാഡ് ഒമാനിയാലയും,ജമൈക്കയുടെ എല്ലെയിൻ തോംസണും. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.02 സെക്കന്‍റില്‍ ഓടിയെത്തിയാണ് ഫ്രെഡിനാഡ് ഒമാനിയാല വേഗരാജാവായത്.10.95 സെക്കന്‍റ് സമയം കൊണ്ട് 100 മീറ്റർ ഓടിയെത്തിയ എലൈൻ തോംപ്സൺ ബെർമിങ്ഹാമിലെ വേഗറാണിയുമായി.

ഫോട്ടോഫിനിഷിങ് പ്രതിക്ഷിച്ച ആരാധകർക്ക് മുന്നിൽ വലിയ വെല്ലുവിളികളില്ലാതെയാണ് ഫ്രെഡിനാഡ് ഒമാനിയാല കോമൺവെൽത്തിലെ വേഗ രാജാവായത്. 100 മീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് 10.02 സെക്കന്‍റ് സമയം.10.13 സെക്കന്‍റില്‍ ഓടിയെത്തിയ ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബെനിയക്കാണ് വെള്ളി.ശ്രീലങ്കയുടെ യുപ്പുൻ വെങ്കലവും സ്വന്തമാക്കി.

വനിതകളിൽ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെയാണ്  ജമൈക്കയുടെ എല്ലെയിൻ തോംസൺ വേഗറാണിയായത്.10.95 സെക്കന്‍റ് കൊണ്ടായിരുന്നു ഫിനിഷിങ്ങ്. സെന്‍റ് ലൂസിയയുടെ ജൂലിയാൻ അൽഫ്രഡോ വെള്ളി മെഡൽ നേടിയപ്പോൾ ഇംഗ്ലണ്ടിന്‍റെ ഡാറിയൽ നേറ്റ വെങ്കലവും നേടി.ബെർമിങ്ഹാമിൽ പുതിയ റെക്കോർഡുകളും ചരിത്രങ്ങളും ഇല്ലാതെയാണ് വേഗമേറിയ താരങ്ങൾക്കായുള്ള മത്സരങ്ങൾ പൂർത്തിയയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News