മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ സി.പി.എം അന്വേഷണം; രണ്ടംഗ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ.രാജയെ തോല്‍പിക്കാന്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ ആയിരുന്ന എസ്.രാജേന്ദ്രന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം.
Update: 2021-08-07 10:55 GMT
മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൂന്നാര്‍, അടിമാലി ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ഭൂരിഭാഗം അംഗങ്ങളും എസ്. രാജേന്ദ്രന് എതിരായി മൊഴിനല്‍കിയതായാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ.രാജയെ തോല്‍പിക്കാന്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ ആയിരുന്ന എസ്.രാജേന്ദ്രന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി വര്‍ഗീസും വി.എന്‍ മോഹനനുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.