വേഗതയിൽ മുന്നിൽ ഉംറാൻ മാലിക്: പുതിയ നേട്ടം

ഈ സീസണിൽ ഇതുവരെയായി നാല് തവണ 150 കിലോമീറ്റർ വേഗതയക്ക് മുകളിൽ ഉംറാൻ മാലിക് പന്തെറിഞ്ഞിട്ടുണ്ട്.

Update: 2022-05-02 06:40 GMT
Editor : rishad | By : Web Desk
Advertising

മുംബൈ:  ഈ സീസണിൽ തകർപ്പൻ ഫോമിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉംറാൻ മാലിക്. വേഗതയും കൃത്യതയുമാണ് ഉംറാൻ മാലികിനെ വേറിട്ട്‌നിർത്തുന്നത്. ഈ സീസൺ ഐ.പി.എല്ലിൽ വേഗതയേറിയ പന്തെറിഞ്ഞുവെന്ന നേട്ടവും ഉംറാൻ മാലിക് സ്വന്തമാക്കിക്കഴിഞ്ഞു. അതും  ഒരെ മത്സരത്തില്‍ രണ്ടു തവണ. ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സായിരുന്നു ഹൈദരാബാദിന്റെ എതിരാളികൾ.

10ാം ഓവറിൽ റിതുരാജ് ഗെയിക് വാദിന് നേരെ എറിഞ്ഞ ഒരു പന്തിന്റേത് 154 കിലോമീറ്റർ വേഗത. പക്ഷേ ആ പന്ത് ഗെയിക് വാദ് മനോഹരമായി അതിർത്തി കടത്തിയെന്നത് വേറെ കാര്യം. 19ാം ഓവറിലും വേഗതയാർന്നൊരു പന്ത് ഉംറാൻ മാലികിൽ നിന്ന് പിറന്നു. അതും സാക്ഷാൽ ധോണിക്ക് നേരെ. ആ യോർക്കറിന്റെത് 154 കിലോമീറ്റർ വേഗത.

ഗുജറാത്ത് ടൈറ്റൻസ് ബൗളർ ലൂക്കിഫെർഗൂസന്റെ പേരിലായിരുന്നു ഈ സീസൺ ഐ.പിഎല്ലിലെ ഇതുവരെയുള്ള നേട്ടം. 153.9 ആയിരുന്നു ഫെർഗൂസൻ എറിഞ്ഞ പന്തിന്റെ വേഗത. ഈ സീസണിൽ ഇതുവരെയായി നാല് തവണ 150 കിലോമീറ്റർ വേഗതയക്ക് മുകളിൽ ഉംറാൻ മാലിക് പന്തെറിഞ്ഞിട്ടുണ്ട്.

അതേസമയം ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്യംസണും ഹൈദരാബാദിന് മികച്ച തുടക്കമായിരുന്നു നൽകിയത്. എന്നാൽ സ്‌കോർ 58 എത്തിനിൽക്കെ അഭിഷേക് പുറത്തായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി പൂജ്യനായി മടങ്ങിയതോടെ ടീമിന്റെ താളം തെറ്റുകയായിരുന്നു.  

Summary-154kmph Yorker To MS Dhoni, Umran Malik Clocks Fastest Delivery Of IPL 2022

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News