ഡിവില്ലിയേഴ്സ് വീണ്ടും ബാംഗ്ലൂരിലേക്ക് ? വലിയ സൂചന നല്‍കി കോഹ്‍ലി

ഐ.പി.എല്ലിൽ തന്‍റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമെന്ന കോഹ്ലി തന്‍റെ ഫോമില്ലായിമയെക്കുറിച്ചും മനസ്സുതുറന്നു

Update: 2022-05-11 14:52 GMT
Advertising

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ തന്റെ സഹതാരമായിരുന്ന എ.ബി.ഡിവില്ലിയേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി വിരാട് കോഹ്ലി. ബാംഗ്ലൂര്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തിലാണ്  കോഹ്‍ലി മനസ്സു തുറന്നത്.  മികച്ച ഫോമിലായിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ് ഇക്കുറി ഐ.പി.എല്ലിലും കളിക്കുന്നില്ല. ബാംഗ്ലൂരിലായിരിക്കെ കോഹ്ലിയും ഡിവില്ലിയേഴ്‌സും ഉറ്റ സുഹൃത്തുക്കളായിരുന്നു.

"അവനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോഴും അവനോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ആർ.സി.ബി യുടെ കളികൾ അവൻ ഇപ്പോഴും കാണാറുണ്ടെന്നറിഞ്ഞു. അടുത്ത വർഷം അവൻ ടീമിനൊപ്പമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്"-കോഹ്ലി പറഞ്ഞു. കളിക്കാരനായല്ലെങ്കിലും സഹപരിശീലകരില്‍ ഒരാളായെങ്കിലും എ.ബി.ഡി ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായിരുന്ന ഡിവില്ലിയേഴ്‌സ് 184 മത്സരങ്ങളിൽ നിന്നായി 5162 റൺസാണ് ആകെ അടിച്ചു കൂട്ടിയത്.

ഐ.പി.എല്ലിൽ തന്‍റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമെന്ന  കോഹ്ലി തന്‍റെ ഫോമില്ലായിമയെക്കുറിച്ചും മനസ്സുതുറന്നു.

"മൂന്ന് തവണ ഗോൾഡൻ ഡക്ക് എന്‍റെ കരിയറിൽ ഒരിക്കലും സംഭവിക്കാത്തതാണ്. അത് കൊണ്ട് തന്നെ എനിക്കാദ്യം ചിരിയാണ് വന്നത്. വിമർശനങ്ങൾക്ക് അത് പോലെ ഞാൻ മറുപടി നൽകാറില്ല. ചിലപ്പോൾ ഞാന്‍ വിമര്‍ശകര്‍ക്ക് ചെവികൊടുക്കാറേ ഇല്ല. ടി.വി മ്യൂട്ട് ചെയ്ത് പോകാറാണ് പതിവ്"- കോഹ്ലി പറഞ്ഞു..

ഈ സീസണിൽ 12 കളികളിൽ നിന്ന് 216 റൺസാണ് കോഹ്ലിയുടെ ആകെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലടക്കം മൂന്ന് തവണയാണ് സീസണിൽ കോഹ്ലി ഗോൾഡൻ ഡക്കായത്.

Hopefully, AB de Villiers will be back at RCB next year in some capacity: Virat Kohli

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News