അർധസെഞ്ച്വറിയുമായി അഭിഷേകും മർക്രമും; ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം
അർധസെഞ്ച്വറിയുമായി അഭിഷേക് ശർമയും(65) ഐയ്ഡൻ മർക്രമും (56) അടിച്ചുതകർത്തതോടെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്
ഇന്ത്യൻ പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകളുടെ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ ജയിക്കാൻ ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ 196 റൺസ് കടക്കണം. അർധസെഞ്ച്വറിയുമായി അഭിഷേക് ശർമയും(65) ഐയ്ഡൻ മർക്രമും (56) അടിച്ചുതകർത്തതോടെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്.
ടോസ് നേടി ബോളിങ് തിരിഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കമാണ് മുഹമ്മദ് ഷമി നൽകിയത്. കേവലം അഞ്ചു റൺസ് നേടിയ ക്യാപ്റ്റനും ഓപ്പണറുമായ കെയ്ൻ വില്യംസണെ ഷമി ബൗൾഡാക്കി. വൺഡൗണായെത്തി രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റൺസ് നേടിയ രാഹുൽ ത്രിപാതിയെ എൽബിഡബ്ലു ആക്കി ഷമി തിരിച്ചയക്കുകയും ചെയ്തു. ഓപ്പണർ അഭിഷേക് ശർമയും പിന്നീട് വന്ന ഐയ്ഡൻ മർക്രമും ചേർന്നതോടെ ടീം സ്‌കോർ മുന്നോടു കുതിച്ചു. ഒടുവിൽ അൽസാരി ജോസഫിന്റെ പന്തിൽ ശർമ ബൗൾഡായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ശേഷം വന്ന നിക്കോളാസ് പൂരനെ ഷമി ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. മർക്രമിനെ യാഷ് ദയാലിന്റെ പന്തിൽ ഡേവിഡ് മില്ലർ പിടികൂടിയതോടെ സ്‌കോറിങ് വേഗം കുറഞ്ഞു.
മൂന്നു റൺസ് മാത്രം നേടിയ വാഷിങ്ഡൺ സുന്ദറിനെ അൽസാരി ജോസഫ് റൺഔട്ടാക്കി. 25 റൺസുമായി ശശാങ്ക് സിങ്ങും എട്ടു റൺസുമായി മാർകോ ജാൻസെനും പുറത്താകാതെ നിന്നു. ഗുജറാത്തിനായി ഷമി മൂന്നും യാഷ് ദയാൽ അൽസാരി ജോസഫ് എന്നിവർ ഒന്നും വിക്കറ്റ് നേടി.
Abhishek and Markram with half-centuries; Gujarat need 196 runs to win