കോട്ട കെട്ടി അംല: എറിഞ്ഞ് തളർന്ന് ബൗളർമാർ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വേഗം കുറഞ്ഞ ഇന്നിങ്‌സ് എന്ന നേട്ടമാണ് അംല ഇന്നലെ നേടിയത്. ആ ഇന്നിങ്‌സ് എത്തിച്ചത് സ്വന്തം ടീമിന് ജയത്തോളം പോന്നൊരു സമനിലയും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അംലയുടെ ബാറ്റ് പതിവ് പോലെ തന്നെ. റൺസ് വേണ്ടിടത്ത് റൺസും അതല്ല ഡിഫൻസാണെങ്കിൽ അതിനും എന്ന രീതിയിൽ അംല തന്റെ ബാറ്റ് ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും അംല കായിക പ്രേമികൾക്കിടയിൽ ചർച്ചയായി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വേഗം കുറഞ്ഞ ഇന്നിങ്‌സ് എന്ന നേട്ടമാണ് അംല ഇന്നലെ നേടിയത്. ആ ഇന്നിങ്‌സ് എത്തിച്ചത് സ്വന്തം ടീമിന് ജയത്തോളം പോന്നൊരു സമനിലയും. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറെയും ഹാംപ്‌ഷെയറും തമ്മിലെ മത്സരത്തിലായിരുന്നു അംല ബാറ്റ് കൊണ്ട് കോട്ട കെട്ടിയത്. സറേക്ക് വേണ്ടി കളിക്കുന്ന അംല ഇന്നിങ്‌സിന്റെ അവസാന ദിനം മുഴുവനും ബാറ്റ് ചെയ്തപ്പോൾ വന്നത് 37 റൺസ്. അതും 278 പന്തുകളിൽ!
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 278 പന്തുകളിൽ നിന്ന് 40ൽ ചുവടെ റൺസ് കണ്ടെത്തുന്ന ആദ്യ ബാറ്റ്സ്മാനാവാനും അംലയ്ക്കായി. ആറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കെതിരെയും അംല സമാനമായ ഇന്നിങ്‌സ് കളിച്ചിരുന്നു. അന്ന് 244 പന്തുകൾ നേരിട്ട അംല നേടിയത് 25 റൺസ്. എന്നാൽ അന്ന് ദക്ഷിണാഫ്രിക്കയ്ക്കായി വിജയം കൊണ്ടുവരാൻ അംലക്കായിരുന്നില്ല.
ഹാംപ്‌ഷെയറിന് ജയിക്കാൻ എട്ട് വിക്കറ്റുകളാണ് അവസാന ദിവസം വീഴ്‌ത്തേണ്ടിയിരുന്നത്. രണ്ടിന് ആറ് എന്ന നിലയിലാണ് അവസാന ദിവസം കളി തുടങ്ങിയത്. വിട്ടുകൊടുക്കാൻ അംല തയ്യാറായിരുന്നില്ല. 64 ഓവറുകളിൽ അംല റൺസൊന്നും നേടിയില്ല. അതിനിടെ മൂന്ന് ക്യാച്ച് അവസരങ്ങൾ അംല നൽകിയെങ്കിലും ഹാംപ്‌ഷെയറിന് മുതലാക്കാനായില്ല. കളി അവസാനിച്ചപ്പോള്‍ സറെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122.