ചോരയൊലിക്കുന്ന കാലുകളുമായി കളിക്കളം നിറഞ്ഞ് ആന്‍ഡേഴ്സന്‍; പ്രശംസിച്ച് ക്രിക്കറ്റ് ലോകം
കാലിലെ പരിക്ക് ആന്‍ഡേഴ്‌സന്‍ കാര്യമാക്കിയില്ലെങ്കിലും ആരാധകര്‍ അത് കണ്ടുപിടിക്കുകയായിരുന്നു
കാലുകള്‍ക്ക് പരിക്കേറ്റ് ചോരയൊലിക്കുന്ന സാഹചര്യത്തിലും കളിക്കളത്തില്‍ തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ പ്രശംസിച്ച് ആരാധകര്‍. ഓവല്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ സമയമാണ് ആന്‍ഡേഴ്‌സന് പരിക്കേറ്റത്.
മുട്ടുകാല്‍ പൊട്ടി ചോര ആന്‍ഡേഴ്‌സന്‍റെ പാന്‍റില്‍ പടര്‍ന്നിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാല്‍പതാം ഓവറിലാണ് സംഭവം. എന്നാല്‍ ചോര പൊടിഞ്ഞിട്ടും മെഡിക്കല്‍ സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കാനോ കളി നിര്‍ത്തി വെക്കാനോ ആന്‍ഡേഴ്‌സന്‍ തയ്യാറായില്ല. അടുത്ത ഡെലിവറിയിലേക്ക് ആന്‍ഡേഴ്‌സന്‍ കടന്നു.
കാലിലെ പരിക്ക് ആന്‍ഡേഴ്‌സന്‍ കാര്യമാക്കിയില്ലെങ്കിലും ആരാധകര്‍ അത് കണ്ടുപിടിക്കുകയായിരുന്നു. നാലാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി വോക്‌സും മൂന്ന് വിക്കറ്റുമായി റോബിന്‍സണും നിറഞ്ഞപ്പോള്‍ ആന്‍ഡേഴ്സന്‍ ഒരു വിക്കറ്റ് വീഴ്ത്തി.