ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി: എയ്ഞ്ചലോ മാത്യൂസ്‌ ഇന്ത്യക്കെതിരെ കളിക്കില്ല

പരമ്പരയ്ക്കായി തെരഞ്ഞെടുത്ത 30 അംഗ ശ്രീലങ്കൻ സംഘത്തിലെ 29 പേരും ലങ്കൻ ക്രിക്കറ്റ് ബോർഡുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ‌ മാത്യൂസ് പിൻമാറുകയായിരുന്നു.

Update: 2021-07-08 07:33 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽനിന്ന് സീനിയർ താരം എയ്ഞ്ചലോ മാത്യൂസ് പിൻമാറി. പരമ്പരയ്ക്കായി തെരഞ്ഞെടുത്ത 30 അംഗ ശ്രീലങ്കൻ സംഘത്തിലെ 29 പേരും ലങ്കൻ ക്രിക്കറ്റ് ബോർഡുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ‌ മാത്യൂസ് പിൻമാറുകയായിരുന്നു.

പുതിയ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടില്ലെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടാംനിര താരങ്ങളെ കളിപ്പിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനിടെയാണ് മാത്യൂസിന്റെ പിന്മാറ്റം. അതേസമയം മാത്യൂസ് വിരമിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലങ്കന്‍ ടീമിലെ തന്നെ അതിഥി താരമാണിപ്പോള്‍ മാത്യൂസ്. 

പരിചയ സമ്പത്ത് തലവേദനയാകുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് മാത്യൂസിനെപ്പോലൊരു താരത്തിന്റെ പിന്മാറ്റം വന്‍ തിരിച്ചടിയാണ്. 

അതേസമയം കോണ്‍ട്രാക്റ്റ് ഒപ്പിടാതെയാണ് ലങ്കന്‍ കളിക്കാര്‍ ഇംഗ്ലണ്ടിലേക്ക് പറന്നത്. ഇത് ബോര്‍ഡും താരങ്ങളും തമ്മില്‍ തുറന്ന പോരിന് വഴിവച്ചിരുന്നു. ഇതിനിടെ വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്‌വെല്ല എന്നിവര്‍ ഇംഗ്ലണ്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് വന്‍ വിവാദമായി. ഇവര്‍ക്ക് സസ്പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News