ജീവൻ തിരിച്ചുകിട്ടിയത് നാല് തവണ; ഭാഗ്യത്തിന്റെ കളിയിൽ ലാബുഷെയ്ൻ

മൂന്ന് വട്ടമാണ് ലാബുഷെയ്നിനെ പുറത്താക്കാനുള്ള ക്യാച്ച് ഇംഗ്ലണ്ട് താരങ്ങൾ നഷ്ടപ്പെടുത്തിയത്

Update: 2021-12-17 09:44 GMT
Editor : Dibin Gopan | By : Web Desk
Advertising

ആഷസിലെ പിങ്ക് ബോൾ ടെസ്റ്റിൽ ലാബുഷെയ്‌ന്റെ സെഞ്ചുറി കരുത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരെ ഓസീസ് മികച്ച സ്‌കോർ നേടിയത്. എന്നാൽ ഇവിടെ ലാബുഷെയ്നിനെ തുണച്ചത് ഭാഗ്യത്തിന്റെ കളിയും.

മൂന്ന് വട്ടമാണ് ലാബുഷെയ്നിനെ പുറത്താക്കാനുള്ള ക്യാച്ച് ഇംഗ്ലണ്ട് താരങ്ങൾ നഷ്ടപ്പെടുത്തിയത്. നാലാമത്തെ വട്ടം ഓസീസ് താരത്തെ തുണച്ച് നോബോളും. പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം നാല് വട്ടമാണ് ലാബുഷെയ്ന് ജീവൻ തിരികെ ലഭിച്ചത്.

സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഒലെ റോബിൻസണിന്റെ ഡെലിവറിയിൽ ലാബുഷെയ്ൻ കുടുങ്ങി. എന്നാൽ ഇത് നോബോളായിരുന്നു.

തൊട്ടുപിന്നാലെ ലാബുഷെയ്നിനെ പുറത്താക്കാനുള്ള ക്യാച്ചും റോബിൻസൺ നഷ്ടപ്പെടുത്തി. എന്നാൽ റോബിൻസൻ തന്നെയാണ് ലാബുഷെയ്നിനെ ഒടുവിൽ ക്രീസിൽ നിന്ന് മടക്കിയത്. വിക്കറ്റിന് മുൻപിൽ കുടുങ്ങിയ ലാബുഷെയ്ൻ ഡിആർഎസ് എടുത്തെങ്കിലും ഇത്തവണ ഭാഗ്യം തുണച്ചില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News