സാം കറണെ തൂക്കിയടിച്ച് ട്രാവിസ് ഹെഡ്; മൂന്ന് സിക്‌സറടക്കം ഒരോവറിൽ നേടിയത് 30 റൺസ്

ഹെഡ്ഡിന്റേയും ഷോർട്ടിന്റേയും ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസീസ് 28 റൺസ് വിജയം സ്വന്തമാക്കി

Update: 2024-09-12 10:06 GMT
Editor : Sharafudheen TK | By : Sports Desk
Advertising

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ വിശ്വംരൂപം പുറത്തെടുത്ത് ആസ്‌ത്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. മത്സരത്തിൽ ആസ്‌ത്രേലിയ 28 റൺസിന് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കങ്കാരുപ്പട ഹെഡ്ഡിന്റെയും(23 പന്തിൽ 59), മാത്യു ഷോർട്ടിന്റേയും (26 പന്തിൽ 41) മികവിൽ 19.3 ഓവറിൽ 179 റൺസ് നേടി. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് പോരാട്ടം 151ൽ അവസാനിച്ചു.

 മാത്യു ഷോർട്ടും ഹെഡ്ഡും ചേർന്ന് ഓപ്പണിങിൽ ഓസീസിന് സ്വപ്‌ന തുടക്കമാണ് നൽകിയത്. ഇംഗ്ലീഷ് പേസർ സാം കറൻ എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം ഹെഡ് 30 റൺസാണ് അടിച്ചുകൂട്ടിയത്. പവർ പ്ലേയിൽ മാത്രം 86 റൺസാണ്  ഇരുവരും ചേർന്ന് നേടിയത്. 15 റൺസിൽ നിന്ന് ഹെഡ് 51 റൺസിലെത്തിയത് വെറും ഏഴ് പന്തുകളിലായിരുന്നു. 23 പന്തിൽ 59 റൺസെടുത്ത ഹെഡ് 19 പന്തിൽ അർധ സെഞ്ചുറി തികച്ചു. സാക്വിബ് മഹമ്മൂദ് എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്ത് സിക്‌സിന് പറത്തിയ ഹെഡ് 19 പന്തിൽ അർധ സെഞ്ചുറിയിലെത്തി. 

കഴിഞ്ഞ ഐ.പി.എല്ലിൽ തുടരുന്ന മിന്നും ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും ഹെഡ്ഡ് തുടരുകയായിരുന്നു. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഓപ്പണിങിൽ അഭിഷേക് ശർമയുമായി ചേർന്ന് റെക്കോർഡ് പവർപ്ലെ സ്‌കോർ പടുത്തുയർത്തിയിരുന്നു. 2024ൽ മാത്രം  ടി20 ക്രിക്കറ്റിൽ ഈ വർഷം മാത്രം 181.36 സ്‌ട്രൈക്ക് റേറ്റിൽ 1411 റൺസാണ് 30 കാരൻ നേടിയത്. 2019ൽ ആന്ദ്രെ റസൽ മാത്രമാണ് ഈ നേട്ടത്തിൽ ഹെഡിന് മുന്നിലുള്ളത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News