സമനില പാരയായി: ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനം പോയി
ആസ്‌ട്രേലിയ ജയത്തിന്റെ വക്കോളമെത്തിയ മത്സരം ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു. നിലവിലെ പോയിന്റ് പ്രകാരം ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് സമനിലയിലായതിന് പിന്നാലെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനം പോയി. ആസ്‌ട്രേലിയ ജയത്തിന്റെ വക്കോളമെത്തിയ മത്സരം ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു. നിലവിലെ പോയിന്റ് പ്രകാരം ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്താണ്.
ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 100 പെര്‍സെന്റേജ് പോയിന്റാണ്. സിഡ്‌നി ടെസ്റ്റിലെ സമനിലയോടെ ഓസ്‌ട്രേലിയയുടെ പോയിന്റ് പെര്‍സന്റേജ് 83.33 ആയി. 9ാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 10.41 ആണ് ഇംഗ്ലണ്ടിന്റെ പോയിന്റ് പെര്‍സന്റേജ്. നിലവിലെ പോയിന്റ് പ്രകാരം ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്താണ്. ശ്രീലങ്ക, ആസ്‌ട്രേലിയ, പാകിസ്താൻ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ്ഇൻഡീസ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് ഒന്ന് മുതൽ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിൽ.
ആഷസിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്. വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് തീ പന്ത് എറിഞ്ഞ ആസ്ട്രേലിയന്‍ ബൗളർമാരിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടാണ് ഇംഗ്ലണ്ട് കടപ്പടേണ്ടിയിരിക്കുന്നത്. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രാവ്‌ലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു.
Here's how the #WTC23 table stacks up after that intriguing fourth #Ashes Test 🔢 pic.twitter.com/tTA20LdebR
— ICC (@ICC) January 9, 2022