ലേലത്തിൽ ആരും തിരിഞ്ഞുനോക്കിയില്ല: ഹാട്രിക്ക് നേടി എല്ലിസ് പഞ്ചാബിൽ

ഈ വർഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് എല്ലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ആ മത്സരത്തിൽ തന്നെ ഹാട്രിക്കും നേടി. ടി20 അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ ക്രിക്കറ്ററാവാനും ഈ ആസ്‌ട്രേലിയൻ താരത്തിനായി.

Update: 2021-08-21 09:38 GMT
Editor : rishad | By : Web Desk
Advertising

ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർ നഥാൻ എല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ആസ്‌ട്രേലിയൻ താരങ്ങളായ ജൈ റിച്ചാർഡ്‌സണും റീലി മെരിഡിത്തും പിന്മാറിയതിന് പിന്നാലെയാണ് ആസ്‌ട്രേലിയൻ താരത്തെ തന്നെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്. കോവിഡ് കാരണം നിർത്തിവെച്ച ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ സെപ്തംബർ 19 മുതൽ യുഎഇയിലാണ് നടക്കുന്നത്.

ഈ വർഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് എല്ലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ആ മത്സരത്തിൽ തന്നെ ഹാട്രിക്കും നേടി. ടി20 അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ ക്രിക്കറ്ററാവാനും ഈ ആസ്‌ട്രേലിയൻ താരത്തിനായി. നേരത്തെ ആസ്‌ട്രേലിയക്കായി ടി20 ക്രിക്കറ്റിൽ ബ്രെറ്റ് ലീ, ആഷ്ടൺ ആഗർ എന്നിവർ ഹാട്രിക്ക് നേടിയിരുന്നു. ആസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലേക്കും എല്ലിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

എന്നാൽ പകരക്കാരൻ എന്ന നിലയിലാണ് എല്ലിസിനെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബാഷ് ലീഗിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് എല്ലിസിനെ ആസ്‌ട്രേലിയൻ ടീമിലേക്ക് വിളിച്ചത്. ഹൊബാർട്ട് ഹരികെയിൻ അംഗമായ എല്ലിസ് കഴിഞ്ഞ സീസണിൽ 20 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2021ലെ ഐപിഎൽ ലേലത്തിൽ എല്ലിസിനെ ആരും വിളിച്ചിരുന്നില്ല.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയായിരുന്നു എല്ലിസിന്. അതേസമയം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലെ മത്സരത്തോടെയാണ് നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കുക.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News