അഞ്ച് വിക്കറ്റുമായി അക്‌സർ പട്ടേൽ: ലീഡ് സ്വന്തമാക്കി ഇന്ത്യ
62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും പിന്തുണകൊടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
അഞ്ച് വിക്കറ്റുമായി അക്‌സർ പട്ടേൽ കളം നിറഞ്ഞപ്പോൾ ന്യൂസിലാൻഡിനെതിരെ ആദ്യ ഇന്നിങ്‌സിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്‌സ് 296ന് അവസാനിക്കുകയായിരുന്നു. 49 റൺസിന്റെ ഇന്ത്യക്ക് ലഭിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 63 റൺസിന്റെ ലീഡായി. ഒരു റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് പുറത്തായത്. കെയിൽ ജാമിയേഴ്‌സണാണ് വിക്കറ്റ്.
62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും പിന്തുണകൊടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
99 റണ്‍സിനിടെയാണ് അവസാന എട്ടു വിക്കറ്റുകളാണ് നഷ്ടമായത്. സ്‌കോര്‍ 151ല്‍ നില്‍ക്കെ വില്‍ യങ്ങിനെ മടക്കി രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക് ത്രൂ സമ്മാനിച്ചത്. 214 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത വില്‍ യങ്ങിനെ അശ്വിന്‍ പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.
ആദ്യ വിക്കറ്റ് വീണതോടെ ന്യൂസിലാന്‍ഡിന്റെ കഷ്ടകാലവും ആരംഭിച്ചു. പിന്നീട് വന്നവര്‍ക്കൊന്നും നിലയുറപ്പിക്കാനായില്ല. മറ്റൊരു ഓപ്പണര്‍ ലാഥമിനെ സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ അക്സറാണ് മടക്കിയത്. നായകന്‍ വില്യംസണ്‍(11) റോസ് ടെയ്ലര്‍(11) എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി. മധ്യനിരയില്‍ നിന്നും വാലറ്റ്ത്ത് നിന്നും കാര്യമായ ചെറുത്ത് നില്‍പ്പുകള്‍ ഇല്ലാതെ വന്നതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നിനെ തുണക്കുമന്നെ റിപ്പോർട്ട് ശരിവെക്കുംവിധമായിരുന്നു ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനം.