'ഉയരങ്ങളിൽ ബാബർ'; ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിൽ ഉൾപ്പെട്ട് താരം

ഏകദിന, ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമതുള്ള ബാബർ 874 പോയന്റോടെ കരിയറിലെ തന്നെ തന്റെ ഏറ്റവും മികച്ച റേറ്റിങ് പോയന്റ് സ്വന്തമാക്കിയാണ് ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയത്.

Update: 2022-07-27 14:33 GMT
Editor : abs | By : Web Desk
Advertising

കരിയറിൽ ഉയരങ്ങൾ കീഴടക്കുകയാണ് പാക് ക്രക്കറ്റ് താരം ബാബർ അസം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഐസിസി റാങ്കിങ്ങിൽ ആദ്യ മൂന്ന് മൂന്നിൽ ഉൾപ്പെട്ടിരിക്കുകയാണ് താരം. നിലവിൽ ഐസിസി റാങ്കിങ്ങിലെ മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിലുള്ള ഏക താരമാണ് ബാബർ.

ഏകദിന, ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമതുള്ള ബാബർ 874 പോയന്റോടെ കരിയറിലെ തന്നെ തന്റെ ഏറ്റവും മികച്ച റേറ്റിങ് പോയന്റ് സ്വന്തമാക്കിയാണ് ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയത്. 923 പോയന്റുമായി ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. 885 പോയന്റുമായി ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ രണ്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ബാറ്റിങ് മികവാണ് പാക് ക്യാപ്റ്റനെ തുണച്ചത്. പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 218 റൺസിന് ഓൾഔട്ടായപ്പോൾ 119 റൺസും നേടിയത് ബാബറാണ്.


ബൗളർമാരിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമിൻസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ആർ അശ്വിൻ രണ്ടാമത് ഷഹിൻ അഫ്രീദി മൂന്നാമതും ജസ്പ്രീത് ബുമ്ര നാലാമതും കാഗിസോ റബാഡ അഞ്ചാമതുമാണ്. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് ഷഹീൻ അഫ്രീദി മൂന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അഫ്രീദിയുടെ കുതിപ്പിന് കാരണം.

ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ആർ അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. ഷാക്കിബ് അൽഹസൻ, ജേസൺ ഹോൾഡർ, ബെൻ സ്റ്റോക്‌സ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ടെസ്റ്റ് റാങ്കിങ്ങിൽ ഋഷഭ് പന്തും രോഹിത് ശർമയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News