ബാബർ അസം ഗോൾഡൻ ഡക്ക്; ഇന്ത്യക്ക് മികച്ച തുടക്കം
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടി20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ആറു റൺസ് എന്ന നിലയിലാണ് പാകിസ്താൻ. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പാക് നായകൻ ബാബർ അസം പുറത്തായി. അർഷദീപ് സിങ്ങിനാണ് വിക്കറ്റ്. ഒന്നാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ചഹലിനും ഹർഷൽ പട്ടേലിനും ഇടം കിട്ടിയില്ല.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷദീപ് സിങ്.
പാകിസ്താൻ: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഇഫ്തിഖാർ അഹ്‌മദ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ.