മാഞ്ചസ്റ്ററിൽ നിന്ന് ട്രിനിഡാഡിലേക്ക് ചാർട്ടേഡ് വിമാനം: ബി.സി.സി.ഐ ചെലവാക്കിയത് 3.5 കോടി

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര

Update: 2022-07-21 06:27 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോഡിയാണെന്നത് രഹസ്യമല്ല. ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെ മാഞ്ചസ്റ്ററിൽ നിന്ന് ട്രിനിഡാഡിലേക്ക് പോകാൻ ബിസിസിഐ ബുക്ക് ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന്റെ തുകയണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കളിക്കാരെ ട്രിനിഡാഡിലേക്ക് കൊണ്ടുപോകാൻ ബിസിസിഐ ചെലവിട്ടത് 3.5 കോടി രൂപ. കളിക്കാരുടെ കുടുംബവും ഒപ്പം യാത്ര ചെയ്യുന്നതിനാല്‍ അങ്ങോട്ടുള്ള വിമാനത്തിൽ ഇത്രയും പേർക്ക് ബുക്കിങ് ലഭിക്കുന്നത് ബുദ്ധിമുട്ടായതിനാലണ് ബി.സി.സി.ഐ ചാര്‍ട്ടേഡ് ഫ്ളൈറ്റ് തന്നെ ഒരുക്കിയത്. 16 കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കളിക്കാരുടെ കുടുംബാംഗങ്ങളുമാണ് ട്രിനിഡാഡിലെത്തിയത്. 

സാധാരണയായി, ഒരു വാണിജ്യ വിമാനത്തിൽ, ഈ ചെലവ് ഏകദേശം 2 കോടി രൂപയായിരിക്കും. മാഞ്ചസ്റ്ററിൽ നിന്ന് പോർട്ട് ഓഫ് സ്പെയിനിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് ഏകദേശം 2 ലക്ഷം രൂപ വരും. ഇതൊക്കെ കണക്കിലെടുത്താണ് ബി.സി.സിഐ ചാര്‍ട്ടേഡ് വിമാനം തന്നെ ബുക്ക് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. ബി.സി.സി.ഐയുടെ പണക്കൊഴുപ്പാണിതെന്നാണ് ചിലര്‍ പങ്കുവെക്കുന്നത്. വിന്‍ഡീസില്‍ നിന്ന് പരമ്പര ജയിച്ചാല്‍ പോലും ഇത്രയും തുക ലഭിക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നു. 

അതേസമയം വെള്ളിയാഴ്ചയാണ് വിന്‍ഡിസിനെതിരായ ഇന്ത്യയുടെ പരമ്പരയിലെ ആദ്യ ഏകദിനം. രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. 

ബുധനാഴ്ച (ജൂലൈ 20)യാണ് ടീം ഇന്ത്യ ട്രിനിഡാഡിലെത്തിയത്. ഇതിന്റെ വീഡിയോ ബി.സി.സി.ഐ പങ്കുവെക്കുകയും ചെയ്തു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. രോഹിത് ശര്‍മ്മക്ക് പുറമെ, റിഷബ് പന്ത്, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടി20 പരമ്പരയിലും കോഹ്ലിയും ബുംറയും കളിക്കില്ല. രോഹിത് ശര്‍മ്മയും പന്തും ടി20 ടീമിലേക്ക് എത്തും. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News