കോവിഡ്: വിൻഡീസ് പരമ്പരയുടെ വേദികൾ വെട്ടിക്കുറക്കാൻ ബി.സി.സി.ഐ

രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം രഞ്ജി ട്രോഫിയും കേണൽ സികെ നായിഡു ട്രോഫിയും ഉൾപ്പെടെയുള്ള പ്രധാന ആഭ്യന്തര ടൂർണമെന്റുകൾ മാറ്റിവയ്ക്കാൻ ബിസിസിഐ അടുത്തിടെ തീരുമാനിച്ചിരുന്നു.

Update: 2022-01-09 14:49 GMT
Editor : rishad | By : Web Bureau
Advertising

കോവിഡ് പശ്ചാതലത്തില്‍ വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള വേദികളുടെ എണ്ണം കുറയ്ക്കാൻ ബിസിസിഐ. കൊറോണ വൈറസ് അതിവേഗമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങൾ വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ബിസിസിഐയുടെ പുതിയ തീരുമാനം. 

വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ആറ് വേദികളിലായാണ് മത്സരം. ഫെബ്രുവരി ആറിന് അഹമ്മദാബാദ് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആറ് മത്സരങ്ങള്‍ മൂന്ന് വേദികളിലേക്കാക്കി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ യാത്രകള്‍ ഒഴിവാക്കാനാണിത്.

ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിൽ ഇറങ്ങിയ ശേഷം വെസ്റ്റ് ഇൻഡീസ് ടീം മൂന്ന് ദിവസത്തെ ക്വാറന്റീനില്‍ കഴിയും.  അഹമ്മദാബാദിനെ കൂടാതെ ജയ്പുര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12), കട്ടക്ക് (ഫെബ്രുവരി 15), വിശാഖപട്ടണം (ഫെബ്രുവരി 18), തിരുവനന്തപുരം (ഫെബ്രുവരി 20) എന്നിവയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മറ്റ് വേദികള്‍. 

രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം രഞ്ജി ട്രോഫിയും കേണൽ സികെ നായിഡു ട്രോഫിയും ഉൾപ്പെടെയുള്ള പ്രധാന ആഭ്യന്തര ടൂർണമെന്റുകൾ മാറ്റിവയ്ക്കാൻ ബിസിസിഐ അടുത്തിടെ തീരുമാനിച്ചിരുന്നു.

BCCI May Consider Reducing Venues For India-West Indies Series Due To Rising COVID-19 Cases: Report

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Bureau

contributor

Similar News