ടി20 ലോകകപ്പിന് ഒന്‍പത് വേദികള്‍

അന്തിമ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐക്ക് സമര്‍പ്പിച്ചു

Update: 2021-04-20 14:39 GMT
Editor : Shaheer
Advertising

ഈ വര്‍ഷം ഇന്ത്യ ആതിഥ്യമരുളുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദികള്‍ക്ക് അന്തിമരൂപം നല്‍കി ബി.സി.സി.ഐ. ഒന്‍പത് വേദികളുടെ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് സമര്‍പ്പിച്ചു.

അഹ്‌മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നിങ്ങനെ ഒന്‍പത് വേദികള്‍ക്കാണ് ബി.സി.സി.ഐ ഉന്നത സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് വേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.

അതേസമയം, രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അടുത്ത ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മാമാങ്കം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷമാകും വേദികളുടെ കാര്യത്തില്‍ ഐ.സി.സി അന്തിമ തീരുമാനം കൈക്കൊള്ളുക. ഈ മാസം 26ന് ഐ.സി.സി സംഘം ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.

Tags:    

Editor - Shaheer

contributor

Similar News