ഇന്ത്യയുമായുള്ള പരമ്പരക്ക് തൊട്ടുമുമ്പ് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് ബെന്‍ സ്‌റ്റോക്‌സ്
മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ഇടത് ചൂണ്ടുവിരലിന് പൂര്‍ണ്ണ വിശ്രമം നല്‍കുന്നതിനുമാണ് അദ്ദേഹം പിന്‍മാറ്റം പ്രഖ്യാപിച്ചതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്
ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പായിട്ടാണ് പിന്‍മാറ്റം. ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
Official Statement: Ben Stokes
— England Cricket (@englandcricket) July 30, 2021
മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ഇടത് ചൂണ്ടുവിരലിന് പൂര്‍ണ്ണ വിശ്രമം നല്‍കുന്നതിനുമാണ് അദ്ദേഹം പിന്‍മാറ്റം പ്രഖ്യാപിച്ചതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. 'തന്റെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ ബെന്‍ സ്റ്റോക്‌സ് തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് പകരം ക്രെയ്ഗ് ഓവര്‍ട്ടണെ ടീമിലുള്‍പ്പെടുത്തി' ഇ.സി.ബി അറിയിച്ചു. ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച ഇ.സി.ബി അദ്ദേഹത്തിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവനായും ബയോ ബബിളിലാണ് സ്റ്റോക്സ് കഴിച്ചുകൂട്ടിയത്. ഐപിഎലിൽ ഉൾപ്പെടെ ബയോ ബബിളിൽ കഴിഞ്ഞ താരത്തിൻ്റെ പിതാവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. ഇതൊക്കെ സ്റ്റോക്സിൻ്റെ മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. അടുത്തിടെ രണ്ടാം നിര ഇംഗ്ലണ്ട് ടീമിനെ നയിച്ച് പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര നേടാൻ സ്റ്റോക്സിനു കഴിഞ്ഞിരുന്നു.