ടി20യിൽ മികച്ച നേട്ടം: അപാര ഫോമിൽ ഷക്കീബ് അൽ ഹസൻ, തുള്ളിച്ചാടി കൊല്‍ക്കത്ത

ന്യൂസിലാൻഡിന്റെ ടിം സൗത്തിയെ പിറകിലാക്കിയാണ് ഷക്കീബ് ഉയരങ്ങളിലെത്തിയത്.

Update: 2023-03-30 07:12 GMT
Editor : rishad | By : Web Desk

ഷക്കീബ് അല്‍ ഹസന്‍

Advertising

ധാക്ക: പ്രായം 36 ആയെങ്കിലും ബംഗ്ലാദേശിന്റെ തുറുപ്പ്ചീട്ട് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുളളൂ. ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ. അയർലാൻഡിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാകാൻ ഷക്കീബിനായി. ന്യൂസിലാൻഡിന്റെ ടിം സൗത്തിയെ പിറകിലാക്കിയാണ് ഷക്കീബ് ഉയരങ്ങളിലെത്തിയത്.

ഐ.സി.സിയുടെ ടി20 ലോകകപ്പിന്റെ എല്ലാ എഡിഷനിലും പങ്കെടുത്ത കളിക്കാരനാണ് ഷക്കീബ്. ആറാം ഓവറിലെ മൂന്നാം പന്തിൽ അയർലാൻഡ് ബാറ്റർ ജോർജ് ഡോക്ക് വെല്ലിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെയാണ് ഷക്കീബിനെ തേടി റെക്കോർഡ് എത്തിയത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 38 റൺസും താരം നേടി. ബാറ്റുകൊണ്ടും ഷക്കീബ്, ഈ സീസണില്‍ ഫോമിലാണ്. രണ്ടാം ടി20യിൽ 77 റൺസിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് സ്വന്താമാക്കി(2-0). 136 വിക്കറ്റുകളാണ് ടി20യിൽ ഷക്കീബ് വീഴ്ത്തിയത്. 122.33 സ്‌ട്രേക്ക്‌റൈറ്റിൽ 2339 റൺസും ഷക്കീബ് അടിച്ചെടുത്തിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ടിം സൗത്തിക്ക് 134 വിക്കറ്റുകളാണ് ഉള്ളത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ(129) ന്യൂസിലാൻഡിന്റെ ഇഷ്‌സോദി(114) ശ്രീലങ്കയുടെ ലസിത് മലിംഗ(114) എന്നിവരാണ് ടി20യിലെ വിക്കറ്റ് വേട്ടയില്‍ ഷാക്കിബിന് പിന്നിലുള്ളവര്‍. 2006ൽ സിംബാബ് വെക്കെതിരായാണ് ഷക്കീബ് ടി20 ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഇതുവരെ 114 ടി20 മത്സരങ്ങളുടെ ഭാഗമാകാൻ ഷക്കീബിനായി. അയർലാൻഡിനെതിരെ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിലും ബംഗ്ലാദേശിനായിരുന്നു വിജയം. മൂന്നാം ടി20 വെള്ളിയാഴ്ച നടക്കും.

അതേസമയം ഷക്കീബ് അൽഹസന്റെ ഫോം നേട്ടമാകുന്നത് ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. താരത്തിന്റെ ഫോം ടീമിന് ഗുണമാകുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. മികച്ച ഫോമോട് കൂടിയുള്ള താരത്തെ ആവേശത്തോടെ സ്വീകരിക്കാനൊരുങ്ങുകയാണ് കൊല്‍ക്കത്തന്‍ ക്യാമ്പ്. അവസാന ലേലത്തിലാണ് ഷക്കീബ്, കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ മൂന്നാം ടി20യും കഴിഞ്ഞ ഷക്കീബ് കൊല്‍ക്കത്തക്കൊപ്പം ചേരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News