"അയാളെ ടീമിലെത്തിച്ചത് ഏറ്റവും മോശം തീരുമാനം"; മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനവുമായി ബ്രാഡ് ഹോഗ്

"ഒന്നര വർഷത്തിനിടെ കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞയാളാണ് അയാള്‍ "

Update: 2022-02-15 13:02 GMT
Advertising

ഇംഗ്ലീഷ് പേസ് ബൗളർ ജോഫ്ര ആർച്ചറിനെ ടീമിലെത്തിച്ചത് ഐ.പി.എൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് എടുത്ത ഏറ്റവും മോശം തീരുമാനമാണെന്ന് മുൻ ആസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

"ജോഫ്ര ആർച്ചറിന് വേണ്ടി എട്ട് കോടി മുടക്കിയത് മോശം തീരുമാനമായിപ്പോയി. പ്രത്യേകിച്ച് ഇഷാൻ കിഷന് വേണ്ടി 15 കോടി മുടക്കിയ സാഹചര്യത്തിൽ. ഒന്നര വർഷത്തിനിടെ കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞയാളാണ് അദ്ദേഹം. ഒരു ബൗളറെ സംബന്ധിച്ച് ഇത് സങ്കീർണമായ പരിക്കാണ്"- ബ്രാഡ് ഹോഗ് പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിന്ന ഐ.പി.എൽ മെഗാ ലേലത്തിൽ 21 താരങ്ങളേയാണ് മുംബൈ ഇക്കുറി കൂടാരത്തിലെത്തിച്ചത്. നേരത്തെ രോഹിത് ശർമയേയും സൂര്യകുമാർ യാദവിനേയും കീറോൺ പൊള്ളാർഡിനേയും പേസ്ബൗളർ ജസ്പ്രീത് ബുംറയെയും മുംബൈ നിലനിർത്തിയിരുന്നു.

ഇക്കുറി മെഗാ ലേലത്തിൽ ഒരു താരത്തിനായി ഏറ്റവുമധികം പണം മുടക്കിയത് മുംബൈയാണ്. ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ ടീമിലെത്തിക്കാൻ മുംബൈ മുടക്കിയത് 15.25 കോടി രൂപയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News