വിറച്ചു; വീഴാതെ ബ്രസീൽ, ക്വാർട്ടറിൽ എതിരാളി യുറുഗ്വായ്​

Update: 2024-07-03 03:25 GMT
Editor : safvan rashid | By : Sports Desk
Advertising

കാലിഫോർണിയ: കോപ്പ അമേരിക്ക ഗ്രൂപ്പ്​ ഡിയിലെ വമ്പൻ പോരിൽ ബ്രസീലിനെ വിറപ്പിച്ച്​ കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക്​ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയൽ മുനോസി​ൻറ ഗോളിൽ കൊളംബിയ സമനിലയിൽ കുരുക്കി.

ബ്രസീലിയൻ ഗോൾമുഖത്തേക്ക്​ നിരന്തരം ഇരച്ചുകയറിയ കൊളംബിയൻ സംഘം ബ്രസീലി​െൻറ നെഞ്ചിൽ പലകുറി തീ കോരിയിട്ടു. സമനിലയോടെ അഞ്ചുപോയൻറുമായി ഗ്രൂപ്പിൽ രണ്ടാമതായതോടെ ക്വാർട്ടറിൽ കരുത്തരായ യുറുഗ്വായ്​ ആകും ബ്രസീലി​െൻറ എതിരാളികൾ.

മത്സരത്തി​​െൻറ 12ാം മിനുറ്റിൽ മുന്നേറ്റ താരം റാഫീന്യ തൊടുത്ത സുന്ദരമായ ഫ്രീകിക്ക്​ ഗോളിലാണ്​ ബ്രസീൽ മുന്നിലെത്തിയത്​. ഗോൾ വീണതോടെ കൊളംബിയ ആക്രമണങ്ങൾക്ക്​ മൂർച്ചകൂട്ടി. 19ാം മിനുറ്റിൽ കൊളംബിയ സാഞ്ചസി​െൻറ ഹെഡിൽ ഒപ്പമെത്തിയെങ്കിലും ഓഫ്​ സൈഡ്​ വിസിൽ മുഴങ്ങി. നിറഞ്ഞുകളിച്ച കൊളംബിയൻ സംഘത്തി​െൻറ ​ആക്രമണങ്ങൾ ഫലം കണ്ടത്​ രണ്ടാം പകുതി അവസാനിക്കാനിരിക്കേയാണ്​. കൊർദോബയിൽ നിന്നും പാസ്​ സ്വീകരിച്ച മുനോസ്​ കൊളംബിയയെ ഒപ്പമെത്തിച്ചു.


പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബ്രസീലിന്​ തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ അവസരം സൃഷ്​ടിക്കുന്നതിൽ കൊളംബിയ മുന്നിട്ടുനിന്നു. മത്സരത്തി​െൻറ അവസാന മിനുറ്റിൽ ബ്രസീലിന്​ അനുകൂലമായി കോർണർ വീണുകിട്ടിയെങ്കിലും അതിന്​ അനുവദിക്കാതെ റഫറി ഫൈനൽ വിസിൽ മുഴക്കിയത്​ താരങ്ങളിൽ നിന്നും കോച്ചിൽ നിന്നും പ്രതിഷേധമുണ്ടാക്കി. മത്സരത്തി​െൻറ ഏഴാം മിനുറ്റിൽ വിനീഷ്യസ്​ ജൂനിയറിന്​ ഗ്രൂപ്പിലെ രണ്ടാം മഞ്ഞക്കാർഡും ലഭിച്ചതോടെ യുറുഗ്വായ്​ക്കെതിരെ മത്സരത്തിൽ പുറത്തിറക്കേണ്ടി വരും. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News