ബുൾഡോസറുകളെത്തി; ബാറ്റർമാരുടെ ശവപ്പറമ്പായ ന്യൂയോർക്​ സ്​റ്റേഡിയം പൊളിച്ചുമാറ്റും

Update: 2024-06-13 13:35 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂയോർക്​: നസൗ കൗണ്ടി സ്​റ്റേഡിയത്തെ ക്രിക്കറ്റ്​ പ്രേമികൾ എങ്ങനെയാകും ഓർത്തുവെക്കുക?. ക്രിക്കറ്റ്​ മത്സരങ്ങൾ ബാറ്റർമാരുടെ മാത്രമാകുന്നുവെന്ന വിമർശനത്തെ അ​​ ​േമ്പ തകിടം മറിച്ച ഒരു ഗ്രൗണ്ടായാകും നസൗ കൗണ്ടി സ്​റ്റേഡിയത്തെ ഓർത്തുവെക്കുക. ട്വൻറി 20 ലോകകപ്പിൽ നിശ്ചയിക്കപ്പെട്ട മത്സരങ്ങൾ അവസാനിച്ചതോടെ സ്​റ്റേഡിയം പൊളിക്കാൻ ബുൾഡോസറുകൾ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

വെറും 9 ദിവസത്തെ മാത്രം ആയുസ്സുള്ള ഒരു ക്രിക്കറ്റ്​ സ്​റ്റേഡിയം. ജൂൺ 3ന്​ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെ അരങ്ങുണർന്ന സ്​റ്റേഡിയം ജൂൺ 12ന്​ ഇന്ത്യയും യു.എസ്​.എയും തമ്മിലുള്ള മത്സരത്തോടെ ഓർമകളിലേക്ക്​ മാറി. ആസ്​ട്രേലിയയിലെ അഡലെയ്​ഡിൽ നിന്നുമെത്തിച്ച മൈതാനത്തെ ഡ്രോപ്പ്​ ഇൻ പിച്ചുകൾ വലിയ വിമർശനങ്ങളാണുണ്ടാക്കിയത്​.

എട്ടുമത്സരങ്ങളാണ്​ നസൗ കൗണ്ടി സ്​റ്റേഡിയത്തിൽ അരങ്ങേറിയത്​. അയർലൻഡിനെതിരെ കാനഡ കുറിച്ച 137 റൺസാണ്​ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്​കോർ. 113 റൺസെടുത്ത ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ 109 റൺസിൽ പിടിച്ചുകെട്ടി. ട്വൻറി 20 ലോകകപ്പിൽ 20 ഓവർ തികച്ചുകളിച്ച ഒരു മത്സരത്തിൽ ഇത്രയും ചെറിയ സ്​കോർ പ്രതിരോധിക്കുന്നത്​ ഇതാദ്യമായായിരുന്നു. കാനഡക്കെതിരെ അയർലാൻഡ്​ കുറിച്ച 26 റൺസാണ്​​ സ്​റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ്​ കൂട്ടുകെട്ട്​. ഡേവിഡ്​ മില്ലർ കുറിച്ച 59 റൺസാണ്​ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്​കോർ. ഇങ്ങനെ കൗതുകം നിറഞ്ഞ ഒ​ട്ടേറെ പ്രത്യേകതകൾ സ്​റ്റേഡിയത്തിനുണ്ട്​.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News