കോഹ്‌ലിക്ക് കീഴിൽ ധോണിയും കളിച്ചിരുന്നു, നായകസ്ഥാനം ജന്മാവകാശമൊന്നുമല്ല: ഗംഭീർ
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയുടെ ഉത്തരവാദിത്തം അതേപടി തുടരുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയതിന്റെ പേരിൽ മാത്രം വിരാട് കോഹ്‌ലിയിൽ എന്തെങ്കിലും മാറ്റം വരേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ല, രണ്ട് ലോകകപ്പുകളും നാല് ഐപിഎൽ കിരീടങ്ങളും ചൂടിയ ചരിത്രമുള്ള മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം വിരാട് കോഹ്‌ലിക്കു കീഴിൽ കളിച്ചിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'കോഹ്‌ലി ഇനി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ടോസിനായി ഗ്രൗണ്ടിലേക്ക് പോവുന്നില്ലെന്നതും ഫീല്‍ഡിങ് ക്രമീകരണം നടത്തുത്തില്ലെന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ താരവും ചെയ്യുന്നത് ഒന്നു തന്നെയാണ്. നിങ്ങളുടെ ഊര്‍ജവും തീവ്രതയും പഴയതു പോലെ തന്നെ തുടരും, കാരണം രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്' ഗംഭീര്‍ വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയുടെ ഉത്തരവാദിത്തം അതേപടി തുടരുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
അതേസമയം ടെസ്റ്റ് ക്യാപ്റ്റനാരാകണമെന്ന കാര്യത്തില്‍ ബി.സി.സി.ഐ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ബി.സി.സി.ഐക്ക് വേവലാതിയില്ല. ഏകദിന നായകനായും ടെസ്റ്റിൽ ഉപനായകനായും രോഹിത് ശർമ്മയെ അടുത്തിടെയാണ് നിയമിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ബി.സി.സി.ഐക്ക് വേവലാതിയില്ല. ഏകദിന നായകനായും ടെസ്റ്റിൽ ഉപനായകനായും രോഹിത് ശർമ്മയെ അടുത്തിടെയാണ് നിയമിച്ചത്. അതേസമയം ദീർഘകാലം മുൻനിർത്തിയൊരു നായകനെയാണ് ഇന്ത്യ ടെസ്റ്റില്‍ തേടുന്നത്.
Captaincy is not anyone's birthright: Gautam Gambhir feels Virat Kohli should look to score runs in SA series