'നിനക്ക് പറ്റിയ പണിയല്ലിത്': നായകൻ രാഹുലിനെതിരെ ആരാധകർ

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പിഴച്ചെങ്കിലും മുതലെടുക്കാൻ ഇന്ത്യൻ ബൗളർമാർക്കായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ രാഹുലിന്റെ മോശം പ്രകടനമാണ് ഫീൽഡിൽ ഉണ്ടായതെന്നും ആരാധകർ പങ്കുവെക്കുന്നു.

Update: 2022-01-20 05:28 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ നയിച്ച ലോകേഷ് രാഹുലിനെതിരെ ആരാധകർ. ആദ്യ ഏകദിനത്തിൽ 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പിഴച്ചെങ്കിലും മുതലെടുക്കാൻ ഇന്ത്യൻ ബൗളർമാർക്കായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ രാഹുലിന്റെ മോശം പ്രകടനമാണ് ഫീൽഡിൽ ഉണ്ടായതെന്നും ആരാധകർ പങ്കുവെക്കുന്നു.

ഇന്ത്യൻ ടീമിൽ ഓപ്പണർമാർ ധാരാളം ഉണ്ടായിരിക്കെ രാഹുൽ തന്നെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തതിലും വിമർശനമുണ്ട്. അനുഭവപരിചയമില്ലാത്ത മധ്യനിരയായിട്ടും രാഹുൽ അവിടെ കളിക്കാതെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തതിലാണ് വിമർശം.  തുടക്കം തകർന്നിട്ടും മധ്യനിരയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോർ നേടിയത്. നായകൻ ബാവുമയും വാൻഡെർ ദുസനും ചേർന്നാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. ഇരുവരും സെഞ്ച്വറി നേടിയിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാൻ പാകത്തിലുള്ള നീക്കങ്ങളൊന്നും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു.

അതേസമയം ബാറ്റിങിലും രാഹുലിന് തിളങ്ങാനായിരുന്നില്ല. 17 പന്തുകൾ നേരിട്ട രാഹുലിന് 12 റൺസെ എടുക്കാനായുള്ളൂ. മാർക്രമത്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡി കോക്കാണ് രാഹുലിനെ പിടികൂടിയത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് രാഹുലിനെ നായകനായി നിയമിച്ചത്. വിരാട് കോഹ്‌ലി ടെസ്റ്റ് നായക പദവി ഒഴിഞ്ഞതിനാൽ രാഹുലിന്റെ പേരും ആ സ്ഥാനത്തേക്ക് പറയപ്പെടുന്നുണ്ട്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. തെംമ്പ ബവുമയുടെയും വാൻ ഡെർ ഡൂസന്റെയും മികച്ച സ്‌കോർ പടുത്തുയർത്തിയത്. 143 പന്തിൽ നിന്ന് 110 റൺസെടുത്ത് ബവുമ പുറത്തായപ്പോൾ 129 റൺസെടുത്ത് ഡൂസൻ പുറത്താകാതെ നിന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News