നോബോൾ എറിഞ്ഞ് തുടങ്ങി, ആ ഓവറിൽ തന്നെ വിക്കറ്റും വീഴ്ത്തി ഉമേഷ്
ടോസ് നേടിയ കൊൽക്കത്ത ചെന്നൈ സൂപ്പർകിങ്‌സിനെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആദ്യം പന്തെറിയാനെത്തിയത് ഉമേഷ് യാദവ്.
Update: 2022-03-26 14:40 GMT
ഐപിഎൽ പതിഞ്ചാം പതിപ്പിന് ഉമേഷ് യാദവിന്റെ നോബോളോടെ തുടക്കം. ടോസ് നേടിയ കൊൽക്കത്ത ചെന്നൈ സൂപ്പർകിങ്‌സിനെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആദ്യം പന്തെറിയാനെത്തിയത് ഉമേഷ് യാദവ്.
സ്‌ട്രൈക്കിൽ മികച്ച ഫോമിലുള്ള ഋതുരാജ് ഗെയിക്‌വാദും. ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ നോബോൾ. എന്നാൽ ഫ്രീഹിറ്റിൽ ഗെയിക്‌വാദിന് ഒന്നും ചെയ്യാനായില്ല. മൂന്നാം പന്തിൽ തന്നെ ഗെയിക്‌വാദ് പുറത്ത്. ഉമേഷ് യാദവിന്റെ മികച്ചൊരു പന്തിന് ബാറ്റ് വെച്ച ഗെയിക്‌വാദിന് പിഴച്ചു. സ്ലിപ്പിൽ നിതീഷ് റാണയുടെ ക്യാച്ചിൽ റൺസൊന്നും എടുക്കാതെ ഗെയിക്‌വാദ് പുറത്ത്.
അതേസമയം മത്സരത്തിലേക്ക് വരുമ്പോൾ ചെന്നൈ ഏഴ് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിലാണ്. രണ്ടാം വിക്കറ്റ് വീഴ്ത്തിയതും ഉമേഷ് യാദവാണ്. ന്യൂസിലാൻഡുകാരൻ ഡെവൻ കോൺവെയാണ് പുറത്തായത്.