ചെപ്പോക്കിൽ റണ്ണൊഴുക്കി ധോണിപ്പട; ലഖ്‌നൗവിന് ജയിക്കാൻ 218

ആദ്യ മത്സരത്തിൽ തകർത്തടിച്ച ഗെയ്ക്‌വാദിന്റെ ബാറ്റിൽ നിന്നും ഇന്നും റെണ്ണൊഴുകി. 31 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചു കൂട്ടിയത്

Update: 2023-04-03 16:01 GMT
Editor : abs | By : Web Desk
Advertising

ആദ്യ തോൽവിക്ക് പകരംവീട്ടാനൊരുങ്ങിയിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ലഖ്‌നൗവിന്റെ തീരുമാനം തെറ്റിയോ എന്ന് സംശയിക്കുന്ന തരത്തിലാണ് ചെന്നൈപട ബാറ്റ് വീശിയത്. വന്നവരും നിന്നവരും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഈ സീസണിലെ ഉയർന്ന സ്‌കോറായ 216  സ്വന്തമാക്കിയാണ് ചെന്നൈ ബാറ്റിങ് അവസാനിപ്പിച്ചത്.

നാല് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ബാറ്റിങ്ങിനിറങ്ങിയ മഞ്ഞപ്പട തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഗെയ്ക്‌വാദിന്റെ ബാറ്റിൽ നിന്നും ഇന്നും റെണ്ണൊഴുകി. 31 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചു കൂട്ടിയത്. മൂന്ന് ഫോറും നാല് സിക്‌സറുകളും പറത്തിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

മറുവളത്ത് ഡിവൺ കോൺവെയും ബൗളർമാരെ പ്രഹരിക്കുന്നതിൽ ഒരു മയവും കാണിച്ചില്ല. പതിനൊന്നാം ഓവറിൽ കൃണാൽ പണ്ഡ്യക്ക് വിക്കറ്റ് കൊടുത്ത് കളം വിടുമ്പോൾ 29 പന്തിൽ 47 റൺസാണ് കോൺവെ ടീമിന് സംഭാവന ചെയ്തത്. പിന്നാലെ എത്തിയ ശിവം ഡൂബെയുടെ ഊഴമായിരുന്നു പിന്നീട്. 16 പന്തിൽ 27 റൺസടിച്ച താരം മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. റണ്ണൊഴുക്കിന്റെ സ്പീഡ് പതുക്കെയായപ്പോൾ അതിനെ പഴയ നിലയിലാക്കാൻ എത്തിയ മൊഈൻ അലി പക്ഷേ 19 റൺസിന് കൂടാരം കയറി. അവസാന ഓവറുകളിൽ റണ്ണടിച്ചെടുക്കാൻ കളത്തിലുണ്ടായിരുന്ന ബെൻ സ്റ്റോക്‌സിന് പക്ഷേ പെട്ടെന്ന് മടങ്ങേണ്ടി വന്നു പിന്നാലെ എത്തിയ ജഡേജയെ മാർക്ക് വുഡും മടക്കി. അവസാന ഓവറുകളിൽ ധോണിയുടെ മാസ്മരിക പ്രകടനം ആദ്യ രണ്ട് പന്തുകൾ സിക്‌സർ പറത്തിയ ധോണിയെ മാർക്ക് വുഡ് വീഴ്ത്തി. പുറത്താകെ അമ്പാട്ടി റായുഡു 27 റൺസ് സ്‌കോർ ബോർഡിൽ എഴുതിച്ചേർത്തതോടെ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ ചെന്നൈ സ്വന്തമാക്കി. അതേസമയം ഈ മത്സരത്തിലെ റൺസോടെ ഐപിഎല്ലിൽ 5000 റൺസ് എന്ന നേട്ടവും ധോണി സ്വന്തമാക്കി.

അതിവേഗത്തിൽ റണ്ണൊഴുകിയ ചെന്നൈയെ കുറച്ചെങ്കിലും പിടിച്ചുകെട്ടിയത് രവി ബിഷ്‌ണോയിയുടെയും മാക്ക് വുഡിന്റെയും ബൗളിങ്ങാണ് ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. ആവേശ് ഖാന്  ഒരു വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News